സോണിയയുടെ പരിപാടി അനിശ്ചിതത്വത്തിലായി
തൊടുപുഴ: കേരളത്തില്‍ പ്രചാരണം നടക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ തൊടുപുഴയിലെ പ്രചാരണ പരിപാടി അനിശ്ചിതത്വത്തിലായി. കനത്ത മഴയെ തുടര്‍ന്ന് സോണിയയുടെ ഹെലികോപ്ടര്‍ ഇറങ്ങേണ്ടിയിരുന്ന തൊടുപുഴയിലെ മുതലക്കോടം മൈതാനത്തില്‍ ഹെലികോപ്ടറിന് ഇറങ്ങാന്‍ കഴിഞ്ഞില്ല. മൈതാനത്ത് വെള്ളം നിറഞ്ഞിരിക്കുകയാണ്.
പാലക്കാട്ടെ പൊതുയോഗത്തിനു ശേഷം ഉച്ചയ്ക്ക് 12. 15നോടെ തൊടുപുഴയിലിറങ്ങേണ്ടിയിരുന്ന ഹെലികോപ്ടര്‍ മുതലക്കോടം മൈതാനത്ത് ഇറങ്ങാനാവാതെ തിരിച്ചു പറന്നു. തൊട്ടടുത്തുള്ള മുട്ടത്ത് ഇറക്കാനായി ഹെലികോപ്ടര്‍ തിരിച്ചുപറത്തിയത് ഉത്കണ്ഠ പരത്തി. സോണിയയുടെ സുരക്ഷാഭന്മാര്‍ ഉടന്‍ തന്നെ മുട്ടത്തേയ്ക്ക് പോയി. തുടര്‍ന്ന് തൊടുപുഴയിലെ റോഡുകളില്‍ പൊലീസ് ഗതാഗതം നിരോധിക്കുകയും കനത്ത സുരക്ഷാസന്നാഹങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരിക്കുകയാണ്.
സോണിയയുടെ പ്രസംഗം കേള്‍ക്കാന്‍ തൊടുപുഴയില്‍ നിന്നും സമീപ പ്രദേശങ്ങളില്‍ നിന്നും ആയിരക്കണക്കിന് ജനങ്ങള്‍ തൊടുപുഴ ഗവ.സ്കൂള്‍ മൈതാനത്ത് തടിച്ചുകൂടിയിരുന്നു.












Click it and Unblock the Notifications