മാര്‍ക്സിസ്റ് ദുര്‍ഭരണം കര്‍ഷകര്‍ക്ക് ദ്രോഹമായി
കോട്ടയം: കേരളത്തിലെ കര്‍ഷകര്‍ക്ക് ദ്രോഹമായത് മാര്‍ക്സിസ്റ് ദുര്‍ഭരണമാണെന്ന് കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷ സോണിയാഗാന്ധി. മെയ് രണ്ട് ബുധനാഴ്ച തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോട്ടയം ഇന്‍ഡോര്‍ സ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു സോണിയാഗാന്ധി. നാണ്യവിള കര്‍ഷകര്‍ക്കാണ് മാര്‍ക്സിസ്റ് ദുര്‍ഭരണത്തിന്റെ ദ്രോഹം കൂടുതല്‍ അനുഭവിക്കേണ്ടിവന്നത്.-അവര്‍ പറഞ്ഞു.
സിപിഎമ്മിനും അവരുടെ സഖ്യകക്ഷികള്‍ക്കും എതിരായുള്ള പോരാട്ടം മാത്രമല്ല ഈ തിരഞ്ഞെടുപ്പ്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ശ്രമിക്കുന്ന ബിജെപി- ആര്‍എസ്എസ് സഖ്യത്തിനെതിരെയുള്ള പോരാട്ടം കൂടിയാണ് . കേരളത്തിന്റെ ഭാവി തീരുമാനിക്കാനുള്ള അവസരമായി ഈ തിരഞ്ഞെടുപ്പിനെ കാണണം- സോണിയ അഭിപ്രായപ്പെട്ടു.
എല്ലാ മേഖലകളിലും കേരളത്തിന് നഷ്ടപ്പെട്ട അന്തസ്സ് ഐക്യജനാധിപത്യമുന്നണി വീണ്ടെടുക്കുമെന്ന് സോണിയ ഉറപ്പുനല്കിയപ്പോള്‍ തടിച്ചുകൂടിയ ആയിരങ്ങള്‍ കൈയടിച്ചു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഗുലാംനബി ആസാദ് , പ്രതിപക്ഷനേതാവ് എ.കെ.ആന്റണി, കെ.പി.സി.സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ള, കോട്ടയം ജില്ലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
പേരാമ്പ്രയില്‍ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലായതിനാല്‍ പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം. മാണി യോഗത്തില്‍ പങ്കെടുത്തില്ല. കനത്ത മഴ മൂലം നേരത്തെ നിശ്ചയിച്ചിരുന്ന സോണിയയുടെ തൊടുപുഴയിലെ യോഗം റദ്ദാക്കിയിരുന്നു.












Click it and Unblock the Notifications