നാട്ടുകാര്‍ ചേര്‍ന്ന് ചുണ്ടന്‍വള്ളം പുതുക്കിപ്പണിയുന്നു
ഹരിപ്പാട്: കുട്ടനാട്ടിന്റെ ഹരമായ വെള്ളംകുളങ്ങര ചുണ്ടന്‍വള്ളം പുതുക്കിപ്പണിയുന്നു. നാല് ലക്ഷം രൂപ ചെലവ് വരുന്ന പണിക്ക് നാട്ടുകാരും സംഭാവന നല്‍കുന്നുണ്ട്.
അടക്കം നിരവധി ട്രോഫികള്‍ നേടിയിട്ടുള്ള വെള്ളംകുളങ്ങരെയ പുതുക്കിപ്പണിയാന്‍ തീരുമാനമെടുത്തപ്പോള്‍ അത് നടക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും കരക്കാര്‍ മുഴുവനും ഉത്സാഹത്തോടെ പൂര്‍ണ്ണ സഹായസഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയായിരുന്നു.
അമരം മുതല്‍ 15 കോല്‍ മുന്നോട്ട് പുതുക്കി പണിയാനാണ് പദ്ധതി. അമരം ഇരുത്തിയ ശേഷം വേഗത കൂട്ടാനാണ് പുതുക്കിപ്പണിയുന്നത്. നാട്ടുകാരുടെയും 280 ഓഹരിയുടമകളുടെ സഹായത്തിനും പുറമെ വായ്പയും എടുത്താണ് ചുണ്ടന്‍ പുതുക്കിപ്പണിയുന്നത്.
1975ല്‍ നെടുമുടി പൂപ്പള്ളിയില്‍ നിന്ന് വാങ്ങിയ നെപ്പോളിയന്‍ എന്ന വള്ളമാണ് പിന്നീട് വെള്ളംകുളങ്ങര ചുണ്ടനെന്ന പേര് നല്‍കി മത്സരങ്ങള്‍ക്കിറക്കിയത്.












Click it and Unblock the Notifications