കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന വീണ്ടും യുഎസുമായി ഇടയുന്നു

  • By Super
Google Oneindia Malayalam News

ലണ്ടന്‍: 1972ലെ ബാലിസ്റിക് മിസൈല്‍ വിരുദ്ധ ഉടമ്പടി റദ്ദാക്കാനുള്ള യുഎസ് തീരുമാനത്തിനെ ചൈന കടുത്തഭാഷയില്‍ വിമര്‍ശിച്ചു. ഇത് ആയുധ കിടമത്സരത്തിന് വഴിയൊരുക്കുമെന്ന് മെയ് രണ്ട് ബുധനാഴ്ച ചൈനയുടെ ഔദ്യോഗിക പത്രമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയും അമേരിക്കയുടെ ഈ നീക്കത്തെ സംശയദൃഷ്ടിയോടെയാണ് കാണുന്നത്. കാരണം കഴിഞ്ഞ 30 വര്‍ഷങ്ങളായി അണ്വായുധ മേഖലയില്‍ യുഎസിനും റഷ്യയ്ക്കും ഇടയില്‍ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതില്‍ ഈ കരാര്‍ കാര്യമായ പങ്കുവഹിച്ചിരുന്നു. അണ്വായുധ പരീക്ഷണങ്ങള്‍ നിരോധിക്കുക, തന്ത്രപ്രധാനമായ മിസൈലുകളുടെ എണ്ണം കുറയ്ക്കുക തുടങ്ങി ഒട്ടേറെ സുപ്രധാനമായ കാര്യങ്ങള്‍ ഈ കരാര്‍ മുന്നോട്ടുവയ്ക്കുന്നു. എന്നാല്‍ ഈ കരാര്‍ റദ്ദാക്കുന്നതോടെ മിസൈല്‍ സംവിധാനം വീണ്ടും സ്ഥാപിക്കാനാണ് അമേരിക്കയുടെ നീക്കം. കാരണം തെമ്മാടികളായ ചില രാഷ്ട്രങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ അമേരിക്കയ്ക്ക് ഈ കരാര്‍ റദ്ദാക്കിയേ മതിയാവൂ എന്നാണ് യുഎസ് പ്രസിഡന്റ് ബുഷിന്റെ വാദം.

എന്നാല്‍ വീണ്ടും മിസൈല്‍ സ്ഥാപിക്കാനുള്ള അമേരിക്കയുടെ നീക്കം അന്താരാഷ്ട്ര സുരക്ഷാശക്തികളുടെ ഇപ്പോഴുള്ള സന്തുലിതാവസ്ഥ തകര്‍ക്കും- ചൈനയുടെ ഔദ്യോഗിക പത്രമായ സിന്‍ഹുവ വിമര്‍ശിക്കുന്നു. ഇത് ആയുധക്കിടമത്സരത്തിന് വഴിമരുന്നിടുമെന്നും സിന്‍ഹുവ താക്കീത് നല്കുന്നു. ഈ നീക്കത്തെ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നും ചൈന ആഹ്വാനം ചെയ്യുന്നു.

കഴിഞ്ഞ കുറെ നാളുകളായി മൂര്‍ച്ഛിച്ചുകൊണ്ടിരിക്കുന്ന യുഎസ്-ചൈനാ ബന്ധം മിസൈല്‍ കരാര്‍ സംഭവത്തോടെ കൂടുതല്‍ വഷളായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X