കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്തിന് ഷബീര്‍ഷായുടെ കത്ത് ലഭിച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പ്രശ്നത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക മാധ്യസ്ഥ പ്രതിനിധി കെ.സി. പന്തിന് ഹുറിയത്ത് നേതാവ് ഷബീര്‍ ഷാ കത്ത് നല്കി. മെയ് മൂന്ന് വ്യാഴാഴ്ചയാണ് പന്ത് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

എന്നാല്‍ കത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. കത്ത് താന്‍ വായിച്ചുനോക്കിയിട്ടില്ലെന്ന് പന്ത് പറഞ്ഞു. വായിച്ചതിനു ശേഷം കത്തിന് വിശദമായി മറുപടി നല്കുമെന്നും അദ്ദേഹം അറിയിച്ചു. ഇത് കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ മുന്നോട്ടുള്ള ഒരു ചുവടുവയ്പാണ്. കശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു - പന്ത് പറഞ്ഞു.

ഷബീര്‍ ഷായുടെ പ്രത്യേക ദൂതന്മാരായ ഗീലാനിയും അബ്ദുള്‍ താരിയും ചേര്‍ന്നാണ് ഈ കത്ത് തന്നെ ഏല്പിച്ചതെന്നും പന്ത് പറഞ്ഞു. കത്ത് വായിച്ച ശേഷം അതിന് മറുപടി നല്കുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യസന്ദര്‍ഭത്തില്‍ താന്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേ സമയം സമാധാനചര്‍ച്ചകളില്‍ പാകിസ്ഥാനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ഗീലാനി അറിയിച്ചു. കശ്മീര്‍ പ്രശ്നത്തില്‍ ഇതുവരെ ഉഭയകക്ഷിചര്‍ച്ച നടന്നിട്ടില്ലെന്നതാണ് പ്രധാന പോരായ്മയെന്നും ഗീലാനി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X