കാന്തപുരത്തെ കൊച്ചിയില്‍ ചോദ്യം ചെയ്യും
കോഴിക്കോട്: ചേകന്നൂര്‍ മൗലവി കേസില്‍ സുന്നി നേതാവ് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാരെ മെയ് നാല് വെള്ളിയാഴ്ച കൊച്ചിയില്‍ വച്ച് സിബിഐ ചോദ്യം ചെയ്യും.
ചോദ്യം ചെയ്യാനായി കൊച്ചിയിലെ സിബിഐ ഓഫീസില്‍ മൗലവി കേസ് അന്വേഷിക്കുന്ന പാണ്ഡ്യരാജന്‍ മുമ്പാകെ ഹാജരാകുവാനാണ് സമന്‍സ്. ഏപ്രില്‍ 10ന് ചെന്നൈയിലുള്ള ഓഫീസില്‍ ഹാജരാകാന്‍ കാന്തപുരത്തിന് സമന്‍സ് അയച്ചിരുന്നു. എന്നാല്‍ ദേഹാസ്വാസ്ഥ്യം മൂലം ചെന്നൈയില്‍ എത്താന്‍ കഴിയില്ലെന്ന് കാന്തപുരം അറിയിച്ചു. ആ സമയത്ത് കാന്തപുരം ഗള്‍ഫിലേക്ക് പോവുകയും ചെയ്തു.
സിബിഐ നേരത്തെ ചോദ്യം ചെയ്ത ചില സാക്ഷികളുടെ മൊഴികള്‍ മൗലവി വധത്തില്‍ കാന്തപുരത്തിന്റെ പങ്ക് ശരിവയ്ക്കുന്നതാണെന്ന് അറിയുന്നു. ഈ മൊഴികള്‍ ക്രിമിനല്‍ നടപടി ക്രമം 164ാം വകുപ്പനുസരിച്ചാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ വകുപ്പ് പ്രകാരം രേഖപ്പെടുത്തിയ മൊഴികള്‍ തിരുത്താനാവില്ലെന്ന് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.












Click it and Unblock the Notifications