മരിച്ചയാള്‍ അമ്പലപ്പുഴ യുഡിഎഫ് കണ്‍വീനര്‍
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡിനടുത്ത് ഏപ്രില്‍ 30 തിങ്കളാഴ്ച ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. മുസ്ലീം ലീഗ് അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് അബ്ദുള്‍ സലാം മാസ്റര്‍ (65) ആണ് മരിച്ചത്.
അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി. സുഗതന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയാണ് അബ്ദുള്‍ സലാം മാസ്റര്‍. അബ്ദുള്‍ സലാം മാസ്ററുടെ ബന്ധുക്കളാണ് എറണാകുളം ജനറല്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന അബ്ദുള്‍ സലാം ഏപ്രില്‍ 29 ഞായറാഴ്ച അമ്പലപ്പുഴയില്‍ നിന്നും എറണാകുളത്തേക്ക് തിരിച്ചതാണ്. ലീഗ് നേതാക്കളെ കാണാനായിരുന്നു ഈ യാത്ര. എന്നാല്‍ തിങ്കളാഴ്ച അദ്ദേഹം മടങ്ങിവന്നില്ല. പിന്നീട് പത്രങ്ങളില്‍ ഫോട്ടോ കണ്ടപ്പോഴാണ് ചില ബന്ധുക്കള്‍ക്ക് സംശയം തോന്നിയത്.
കെഎസ്ആര്‍ടിസി സ്റാന്‍ഡിനു താഴെയാണ് ജഡം കണ്ടെത്തിയത്. കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു മരിച്ചതാണെന്ന് പൊലീസ് കരുതുന്നു. എന്നാല്‍ ഇതൊരു കൊലപാതകമാണെന്ന് നാട്ടുകാരും ബന്ധുക്കളും വിശ്വസിക്കുന്നു.












Click it and Unblock the Notifications