കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
മണിച്ചന് കൊല്ലം ജയിലില്‍
തിരുവനന്തപുരം: അബ്കാരി മാസപ്പടി കേസിലെ പ്രതി മണിച്ചനെ രണ്ട് ദിവസം നീണ്ടു നിന്ന വിജിലന്‍സിന്റെ ചോദ്യം ചെയ്യലിന് ശേഷം കൊല്ലം ജില്ലാ ജയിലിലേക്ക് മടക്കി അയച്ചു.
കൊല്ലം, തിരുവനന്തപുരം ജില്ലകളിലുണ്ടായ മദ്യ ദുരന്തങ്ങളുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റഡിയില്‍ കഴിയുകയായിരുന്ന മണിച്ചനെ ഏപ്രില്‍ 30 തിങ്കളാഴ്ചയാണ് വിജിലന്‍സിന് കൈമാറിയത്. വിജിലന്‍സ് എസ്പി നിതിന്‍ അഗര്‍വാളിന്റെ അപേക്ഷയെ തുടര്‍ന്ന് വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജിയാണ് മണിച്ചനെ വിട്ടുകൊടുക്കാന്‍ നിര്‍ദേശിച്ചത്.
ചോദ്യം ചെയ്യലിന് ശേഷം കോടതിയില്‍ ഹാജരാക്കപ്പെട്ട മണിച്ചന് വേണ്ടി ജാമ്യാപേക്ഷ സമര്‍പ്പിക്കപ്പെട്ടു. അപേക്ഷ മെയ് ഏഴ് തിങ്കളാഴ്ച കോടതി പരിഗണിക്കും. മാസപ്പടി കേസില്‍ മെയ് 16 വരെയാണ് മണിച്ചനെ റിമാന്‍ഡ് ചെയ്തിട്ടുള്ളത്.
Story first published: Thursday, May 3, 2001, 5:30 [IST]