Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയകുമാറിനെതിരേ പരാതി നല്‍കും: യു ഡി എഫ്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് പോസ്റ്ററുകള്‍ അച്ചടിപ്പിച്ച ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. വിജയകുമാറിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് യു ഡി എഫ് . വിജയകുമാറിനെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് കെപിസിസി ജോയിന്റ് സെക്രട്ടറി ടി. ശരത്ചന്ദ്രപ്രസാദ് മെയ് മൂന്ന് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ബിഹാറില്‍ പോലും നടക്കാത്ത രീതിയിലുള്ള അഴിമതിയാണ് സ്പീക്കര്‍ സ്ഥാനമുപയോഗിച്ച് എം. വിജയകുമാര്‍ നടത്തിയിരിക്കുന്നതെന്ന് ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു. ജനാധിപത്യത്തോട് മര്യാദയും കൂറും സത്യസന്ധതയുമുണ്ടെങ്കില്‍ വിജയകുമാര്‍ സ്പീക്കര്‍ സ്ഥാനം രാജി വച്ച് മത്സരത്തില്‍ നിന്നും പിന്മാറണം.

എവിആര്‍സി യില്‍ പോസ്റ്റര്‍ അടിപ്പിച്ച വിജയകുമാറിന്റെ നടപടി റിസര്‍വ് ബാങ്കില്‍ കള്ളനോട്ടടിക്കുന്നതു പോലെയായിപ്പോയിയെന്ന് ശരത്ചന്ദ്രപ്രസാദ് പറഞ്ഞു. എവിആര്‍സി സര്‍ക്കാരിനു കീഴിലുള്ള വാണിജ്യ സ്ഥാപനമാണെങ്കിലും തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ സ്ഥാനാര്‍ത്ഥിയ്ക്കു വേണ്ടി സ്ഥാപനമുപയോഗിക്കാന്‍ പാടില്ല. സ്പീക്കര്‍ ഒന്നുമറിഞ്ഞിട്ടില്ലെങ്കില്‍ പിന്നെയെങ്ങനെയാണ് ചന്ദ്രാ പ്രസിനു നല്‍കിയ ഓര്‍ഡര്‍ എവിആര്‍ സിയില്‍ നടപ്പാക്കുകയും ചന്ദ്രാ പ്രസിന്റെ പേര് പോസ്റ്ററില്‍ അച്ചടിക്കുകയും ചെയ്തത്?

വോട്ടര്‍ പട്ടികയിലും കൃത്രിമം

കൃത്രിമം നടന്ന സ്ഥാപനമായ എവിആര്‍സി യില്‍ വോട്ടര്‍ പട്ടിക അച്ചടിക്കുന്നത് പട്ടികയിലും കൃത്രിമം നടത്തിയിട്ടുണ്ടെന്ന സംശയത്തിനിട നല്‍കുന്നുവെന്ന് ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു. സര്‍ക്കാര്‍ വകുപ്പായ പിആര്‍ഡി യുടെ പല പ്രസിദ്ധീകരണങ്ങളും സ്പീക്കര്‍ എം. വിജയകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട് . സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കാന്‍ ഇതൊക്കെ മതിയായ കാരണങ്ങളാണ്. ആര്‍ഡിഒ സമയോചിതമായി ഇടപെട്ടതാണോ ഗൂഢാലോചനയായി സ്പീക്കര്‍ കാണുന്നത്?

പ്രസ് മുദ്ര വയ്ക്കാഞ്ഞത് കൊണ്ട് പോസ്റ്റര്‍ അച്ചടിക്കാര്യത്തില്‍ പല രേഖകളും എവിആര്‍സി നശിപ്പിച്ചതായി ശരത്ചന്ദ്രപ്രസാദ് ആരോപിച്ചു. ചില ജീവനക്കാരും എല്‍ ഡി എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് പോസ്റ്ററുകള്‍ കത്തിക്കാന്‍ ശ്രമിച്ചത് ഇതിന്റെ ഭാഗമാണ്. യു ഡി എഫ് പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചുവെന്ന് തെളിയിക്കാന്‍ വിജയകുമാറിനു കഴിഞ്ഞാല്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം. മോഹന്‍ കുമാറിനെ മത്സരരംഗത്തു നിന്നു പിന്‍വലിക്കാമെന്ന് ശരത്ചന്ദ്രപ്രസാദ് വെല്ലുവിളിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+