പോസ്റര്‍: ആരോപണം തെറ്റെന്ന് സിപിഎം
തിരുവനന്തപുരം:തിരുവനന്തപുരം നോര്‍ത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സ്പീക്കര്‍ എം. വിജയകുമാറിന്റെ പോസ്ററുകള്‍ ഓഡിയോ വിഷ്വല്‍ റിപ്രോഗ്രാഫിക് സെന്ററില്‍ അച്ചടിക്കാന്‍ കൊടുത്തിട്ടില്ലെന്ന് സിപിഎം.
പോസ്ററുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം ആര്‍ഡിഒ പിടിച്ചെടുത്ത ശേഷം മെയ് രണ്ട് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിപിഎം നേതാക്കളായ വി. ശിവന്‍കുട്ടി, കെ. സി. വിക്രമന്‍, ജയന്‍ബാബു എന്നിവര്‍ അറിയിച്ചതാണ് ഇക്കാര്യം.
തങ്ങള്‍ ചന്ദ്രാ പ്രസിനാണ് പ്രിന്റിംഗ് ചുമതല നല്‍കിയതെന്നും അവരാണ് റിപ്രോഗ്രാഫിക് സെന്ററില്‍ പോസ്ററുകള്‍ അച്ചടിച്ചതെന്നും അവര്‍ പറഞ്ഞു. 30, 000 കോപ്പിക്ക് പകരം 50, 000 കോപ്പി അച്ചടിച്ചതെങ്ങനെയെന്ന ചോദ്യത്തിന് അവര്‍ക്ക് ഉത്തരമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ വാഹനം പോസ്ററുകള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചതിനെ കുറിച്ചും പ്രതികരണമുണ്ടായില്ല.
തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് കണ്ടതിനാലാണ് യുഡിഎഫ് ഇത്തരത്തില്‍ വ്യാജപ്രചരണങ്ങള്‍ നടത്തുന്നതെന്ന് അവര്‍ ആരോപിച്ചു.












Click it and Unblock the Notifications