പരീക്ഷയില്‍ തോറ്റതിന് ആത്മഹത്യ
വടകര: പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു. വിഷം കഴിച്ച കൂട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മേമുണ്ട കുറുമ്പയില്‍ കാര്യാട്ട് രാജന്റെയും കമലയുടെയും മകള്‍ വിജിന(16) ആണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. വിജിനയുടെ കൂട്ടുകാരി സുബിജ ഒപ്പം ആത്മഹത്യ ചെയ്യാനായി വിഷം കഴിച്ചെങ്കിലും ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
മെയ് രണ്ട് ബുധനാഴ്ച രാവിലെ പരീക്ഷാ ഫലം അറിയിക്കാനായി സുബിജ വിജിനയുടെ വീട്ടിലെത്തിയിരുന്നു. രണ്ട് പേരും പരാജയപ്പെട്ടതിനാല്‍ ഇവര്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ വിജിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുബിജ അപകടനില തരണം ചെയ്തിട്ടുണ്ട്. മേമുണ്ട് ഹൈസ്കൂളിലെ വിദ്യാര്‍ത്ഥിനികളായിരുന്നു ഇരുവരും.












Click it and Unblock the Notifications