ഉഷയുടെ സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു
കോഴിക്കോട്: കലിക്കറ്റ് സര്‍വകലാശാല ആസ്ഥാനത്തിനു മുന്നില്‍ പി.ഇ. ഉഷ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് കോണ്‍ഗ്രസ് പിന്തുണ.
മെയ് രണ്ട് ബുധനാഴ്ചയാണ് കോണ്‍ഗ്രസ് ഉഷയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ മുന്‍മന്ത്രി എം.ടി. പത്മ, കെപിസിസി സെക്രട്ടറി കെ.സി. അബു എന്നിവരാണ് ഉഷയെ സന്ദര്‍ശിച്ച് പിന്തുണ പ്രഖ്യാപിച്ചത്. അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടനാ സെക്രട്ടറി ഷൈലാ ജോണും ഉഷയെ സന്ദര്‍ശിച്ചു. ഇതോടെ സമരം ഒരു തുറന്ന ഏറ്റുമുട്ടലിലേക്ക് നീങ്ങുകയാണ്.
അധികൃതരില്‍ നിന്ന് നീതി കിട്ടണമെന്ന ആവശ്യവുമായി കഴിഞ്ഞ മൂന്നു ദിവസമായി ഉഷ നിരാഹാര സമരം നടത്തിവരികയാണ്. എന്നാല്‍ നിരാഹാരസമരത്തോട് ഇതുവരെ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവുമില്ലാത്തതിനാല്‍ ഒട്ടേറെ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുണ്ട്. ഉഷയ്ക്ക് ക്ഷീണവും അവശതയുമുണ്ട്. ഉഷയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പറഞ്ഞു.
കാര്യങ്ങള്‍ വഷളാക്കാന്‍ അനുവദിക്കാതെ ഉഷയെ അറസ്റ് ചെയ്ത് നീക്കാനാണ് സാധ്യത. ഉഷയ്ക്കെതിരെ പ്രതിസമരം ആരംഭിച്ച പ്രകാശന്റെയും കുടുംബത്തിന്റെയും സത്യാഗ്രഹം 14 ദിവസം പിന്നിട്ടു.












Click it and Unblock the Notifications