മണ്ണിടിച്ചില്‍ : ചൈനയില്‍ 65 പേര്‍ മരിച്ചു
ബീജിംഗ്: മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു ഒമ്പതുനിലക്കെട്ടിടം തകര്‍ന്ന് വീണ് ചൈനയില്‍ 65 പേര്‍ മരിച്ചു. 65 പേര്‍ മരിച്ചെന്നും ഇതില്‍ 18 പേരെ തിരിച്ചറിഞ്ഞെന്നും ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.
മെയ് ഒന്ന് ചൊവാഴ്ചയാണ് മണ്ണിടിച്ചിലുണ്ടായത്. ചൈനയില്‍ തെക്കുപടിഞ്ഞാറുള്ള വുലോംഗ് പ്രവിശ്യയിലുള്ള ചോംഗ്കിംഗ് മുനിസിപ്പാലിറ്റിയിലാണ് ഈ ദുരന്തമുണ്ടായത്. ഫ്ലാറ്റുകളും കച്ചവടകേന്ദ്രങ്ങളും അടങ്ങിയ ഒമ്പതുനിലക്കെട്ടിടമാണ് തകര്‍ന്നത്.
ഇപ്പോഴും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. ദുരന്തം നടക്കുമ്പോള്‍ ഏകദേശം 76 പേര്‍ കെട്ടിടത്തിനകത്തുണ്ടായിരുന്നു എന്ന കണക്കെടുപ്പില്‍ നിന്നാണ് ഇത്രയും പേര്‍ മരിച്ചിരിക്കുമെന്ന നിഗമനത്തില്‍ അധികൃതര്‍ എത്തിയിരിക്കുന്നത്.












Click it and Unblock the Notifications