നേരിട്ട് വിമാനം: ചര്‍ച്ച നടന്നുവരുന്നു
കൊച്ചി: ഗള്‍ഫില്‍ നിന്നും കൊച്ചി വിമാനത്താവളത്തിലേക്ക് നേരിട്ട് വിമാനസര്‍വീസ് നടത്തുന്നതിനെ കുറിച്ച് എയര്‍ലൈന്‍സ് കമ്പനികളുമായി ചര്‍ച്ച നടത്തിവരികയാണെന്ന് കേന്ദ്രവ്യോമയാന മന്ത്രി ശരത്യാദവ് പറഞ്ഞു.
കുവൈത്ത് എയര്‍ലൈന്‍സ്, ഒമാന്‍ എയര്‍ലൈന്‍സ് എന്നിവ ചര്‍ച്ച നടത്തിയ കമ്പനികളില്‍ പെടുന്നു. ഗള്‍ഫില്‍ നിന്നും ഈ കമ്പനികള്‍ നേരിട്ട് വിമാനസര്‍വീസ് നടത്തുകയാണെങ്കില്‍ അത് ഗള്‍ഫ് മലയാളികള്‍ക്ക് ഏറെ ഉപകാര പ്രദമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഒരു ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ കേന്ദ്രമന്ത്രി മെയ് നാല് വെള്ളിയാഴ്ച കൊച്ചിയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു.
കൊച്ചി വിമാനത്താവളത്തിലെ സംവിധാനങ്ങളില്‍ അദ്ദേഹം തൃപ്തി പ്രകടിപ്പിച്ചു. വിമാനത്താവളത്തെ ലാഭകരമാക്കാനായി കൂടുതല്‍ വികസനം നടത്താന്‍ വ്യോമയാന വകുപ്പ് വേണ്ടത് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications