കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വി. ബി. ചെറിയാന്‍ ഇടതുമുന്നണിക്കൊപ്പം തന്നെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട വി.ബി. ചെറിയാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വോട്ട് ചെയ്യണമെന്ന ആഹ്വാനവുമായി. മെയ് മൂന്ന് വ്യാഴാഴ്ചയാണ് ചെറിയാന്‍ വാര്‍ത്താ സമ്മേളനത്തില്‍ ഈ അഭ്യര്‍ത്ഥന നടത്തിയത്.

ചെറിയാനെ വെട്ടിനിരത്തുന്നതിന് മുഖ്യപങ്കുവഹിച്ച വി.എസ്. അച്യുതാനന്ദന് അനുകൂലമായി ചെറിയാന്‍ നടത്തിയ പ്രസ്താവനകള്‍ ഇടതുമുന്നണിയ്ക്കകത്തുതന്നെ അത്ഭുതമുണ്ടാക്കിയിരിക്കുകയാണ്. അതേ സമയം അദ്ദേഹം ഇടതുമുന്നണി ഭരണത്തെ വിമര്‍ശിക്കുകയും ചെയ്തു. ഭാവനാശൂന്യതയും കെടുകാര്യസ്ഥതയും കൊണ്ട് ഇടതു ഭരണം തികഞ്ഞ പരാജയമായിരുന്നുവെന്ന് ചെറിയാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാല്‍ മറ്റു മാര്‍ഗമില്ലാത്തതുകൊണ്ടാണ് ഇടതുമുന്നണിയെ സഹായിക്കാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ നിന്നും പുറത്താക്കപ്പെട്ടവരും എന്നാല്‍ പ്രത്യയശാസ്ത്രത്തില്‍ നിന്ന് പുറത്താകാതെ മറ്റു പാര്‍ട്ടിയില്‍ ചേരാത്തവരെ പ്രതിനിധീകരിച്ചാണ് അഭ്യര്‍ത്ഥന നടത്തുന്നതെന്ന് ചെറിയാന്‍ അറിയിച്ചു. ഐഎന്‍എല്ലുമായും മറ്റും സിപിഎം ഉണ്ടാക്കിയിട്ടുള്ള ധാരണകള്‍ സംബന്ധിച്ച് അച്യുതാനന്ദന്‍ പറഞ്ഞതാണ് ശരിയായ പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പറഞ്ഞു.

സമസ്തമേഖലയിലും ഇടതുഭരണം പരാജയമായിരുന്നു. പരമ്പരാഗത വ്യവസായങ്ങള്‍ മുഴുവന്‍ തകര്‍ന്നു. സാമ്പത്തിക മേഖലയില്‍ കനത്ത പ്രതിസന്ധിയുണ്ടായി. ഇതിന് ഉത്തരവാദി ഇടതുമുന്നണിയല്ല. എന്നാല്‍ ഇടതുഭരണത്തില്‍ ഇതൊന്നും സംഭവിക്കില്ലെന്ന് മുന്നണി അയഥാര്‍ത്ഥമായി പ്രചരിപ്പിച്ചതിനാല്‍ വ്യാമോഹത്തില്‍പെട്ട ജനം നിരാശരാകുകയായിരുന്നു- ചെറിയാന്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X