രണ്ടരക്കോടിയുടെ വിദേശകറന്‍സികള്‍ പിടിച്ചു
തിരുവനന്തപുരം: സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച രണ്ടരക്കോടിയുടെ ഇന്ത്യന്‍-വിദേശ കറന്‍സികള്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തു. 1.7 കോടിയുടെ ഇന്ത്യന്‍ കറന്‍സികളും ബാക്കി സൗദി റിയാലും വിദേശ രാജ്യങ്ങളുടെ ഡോളറുകളുമായിരുന്നു.
മെയ് രണ്ട് വ്യാഴാഴ്ച രാവിലെ 7.15നുള്ള ഒമാന്‍ എയറില്‍ സൗദിയിലേക്ക് കടത്താന്‍ കൊണ്ടുവന്ന കറന്‍സികളാണ് റവന്യു ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി സിദ്ദിഖിനെ അറസ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്ത് വരുന്നു.












Click it and Unblock the Notifications