ചെറിയാനെ പിന്തുടര്‍ന്ന് പി.ടി. ജോണും
കോട്ടയം: നിയമസഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ച് കെപിസിസി അംഗം പി.ടി. ജോണ്‍ രാജിവച്ചു.
പുതുപ്പള്ളിയില്‍ ഇടതു പിന്തുണയോടെ മത്സരിക്കുന്ന ചെറിയാന്‍ ഫിലിപ്പിനുവേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ചേര്‍ത്തലയില്‍ ആന്റണിക്കെതിരെ പ്രചാരണം നടത്തും.
അധികാരത്തിലേറുക എന്ന ഒറ്റ ലക്ഷ്യത്തോടെ ഹിന്ദു വര്‍ഗീയവാദികളുടെയും മുസ്ലിം തീവ്രവാദികളുടെയും പിന്തുണ യാചിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്ന് ജോണ്‍ ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ചാണ് താന്‍ രാജിവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് മുന്‍ ഡിസിസി-ഐ സെക്രട്ടറിയാണ് പി.ടി. ജോണ്‍.












Click it and Unblock the Notifications