കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
കാന്തപുരത്തെ ചോദ്യം ചെയ്തു
കൊച്ചി: ചേകന്നൂര്‍ മൗലവി കേസുമായി ബന്ധപ്പെട്ട് സുന്നി നേതാവ് കാന്തപുരം എ. പി. അബൂബക്കര്‍ മുസലിയാരെ സിബിഐ ചോദ്യം ചെയ്തു.
മെയ് നാല് വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്കാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കാന്തപുരത്തിന്റെ അഭിഭാഷകനും മറ്റ് രണ്ട് പേരും കാന്തപുരത്തോടൊപ്പം കൊച്ചിയിലെ സിബിഐ ഓഫീസില്‍ എത്തിയിരുന്നു.
രണ്ട് മണിക്കൂര്‍ നീണ്ടു നിന്ന ചോദ്യം ചെയ്യലിന് ചെന്നൈയില്‍ നിന്നുള്ള സിബിഐ ഉദ്യോഗസ്ഥന് പാണ്ഡ്യരാജന് നേതൃത്വം നല്കി. കാന്തപുരം എത്തുന്നതറിഞ്ഞ് വലിയൊരു ജനക്കൂട്ടം കതൃക്കടവിലുള്ള സിബിഐ ഓഫീസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
Comments
Story first published: Friday, May 4, 2001, 5:30 [IST]