യുഡിഎഫിനെ കരുണാകരന്‍ വിമര്‍ശിച്ചു
തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കാര്യത്തില്‍ യുഡിഎഫിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്റെ വിമര്‍ശനം. കേരളത്തില്‍ ഉള്ള അനുകൂല പരിസ്ഥിതി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വേണ്ട വിധം പ്രയോജനപ്പെടുത്താന്‍ യുഡിഎഫിന് സാധിച്ചിട്ടില്ലെന്നായിരുന്നു കരുണാകരന്‍ കുറ്റപ്പെടുത്തിയത്. മെയ് നാല് വെള്ളിയാഴ്ച തൃശൂരില്‍ വാര്‍ത്താലേഖരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം വൈകിയതാണ് ഇതിന് കാരണം. അതില്‍ ഒരു ഗ്രൂപ്പിനെ മാത്രം കുറ്റം പറയാന്‍ സാധ്യമല്ല. എല്ലാവരും ഈ പരിതസ്ഥിതി ഉണ്ടായതിന് കാരണക്കാരാണ് - കരുണാകരന്‍ വ്യക്തമാക്കി.
അധികാരത്തിലിരിക്കുന്നതിന്റെ എല്ലാ സൗകര്യങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടതുമുന്നണി ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് തിരുവനന്തപുരം നോര്‍ത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം. വിജയകുമാറുമായി ബന്ധപ്പെട്ട പോസ്റര്‍വിവാദത്തെ സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications