മദ്യവുമായി ബന്ധമുള്ളവരെ തോല്‍പ്പിക്കുക
തിരുവനന്തപുരം: മദ്യവ്യാപാരത്തെ അനുകൂലിക്കുകയും അബ്കാരികളില്‍ നിന്നും മറ്റും തിരഞ്ഞെടുപ്പിന് സഹായം സ്വീകരിക്കുകയും ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കണമെന്ന് കത്തോലിക്ക സഭ.
മെയ് ആറ് ഞായറാഴ്ച പള്ളികളില്‍ വായിക്കാനുദ്ദേശിക്കുന്ന ഇടയലേഖനത്തിലാണ് ഈ ആഹ്വാനമുള്ളത്. മദ്യവിരുദ്ധ കമ്മീഷന്‍ അദ്ധ്യക്ഷന്‍ കൂടിയായ ബിഷപ്പ് സൂസപാക്യമാണ് ഇടയലേഖനം തയാറാക്കിയിട്ടുള്ളത്. മദ്യം നല്‍കി വോട്ടര്‍മാരെ പ്രലോഭിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കണമെന്ന് ഇടയലേഖനം വിശ്വാസികളോട് ആവശ്യപ്പെടുന്നു.
ഇരുമുന്നണികളെയും സഭ പിന്തുണയ്ക്കുന്നില്ലെന്ന് ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കക്ഷി ഏതെന്ന് നോക്കാതെ മദ്യത്തെ അനുകൂലിക്കുന്ന സ്ഥാനാര്‍ത്ഥിക്കെതിരായി വോട്ട് ചെയ്യുക. വിവേചനപൂര്‍വം തന്നെ വോട്ടവകാശം വിനിയോഗിക്കാനാണ് സഭ വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്.












Click it and Unblock the Notifications