Get Updates
Get notified of breaking news, exclusive insights, and must-see stories!

അഭിപ്രായ വോട്ടെടുപ്പില്‍ യുഡിഎഫിന് ജയം

ദില്ലി: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ കുറിച്ച് നടത്തിയ രണ്ട് അഭിപ്രായ വോട്ടെടുപ്പുകളനുസരിച്ച് യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തും.

ഇന്ത്യാ ടുഡെയും മാര്‍ഗും ചേര്‍ന്ന് നടത്തിയ അഭിപ്രായ വോട്ടെടുപ്പിലും ഔട്ട്ലുക്ക് മാസിക നടത്തിയ അഭിപ്രായ വോട്ടെടുപ്പിലുമാണ് ഇടതുമുന്നണി പരാജയപ്പെടുമെന്ന് തെളിഞ്ഞിരിക്കുന്നത്. മെയ് നാല് വെള്ളിയാഴ്ചയാണ് അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങള്‍ പുറത്തുവിട്ടത്.

140 സീറ്റുകളില്‍ യുഡിഎഫിന് 93 മുതല്‍ 103 സീറ്റുകള്‍ വരെ കിട്ടാമെന്നാണ് ഇന്ത്യാ ടുഡെ സര്‍വെ ഫലം കാണിക്കുന്നത്. എല്‍ഡിഎഫിന് 43 മുതല്‍ 53 സീറ്റുകള്‍ വരെ ലഭിച്ചേക്കാം.

യുഡിഎഫിന് 78 മുതല്‍ 83 സീറ്റുകള്‍ വരെ കിട്ടുമെന്ന് ഔട്ട്ലുക്ക് സര്‍വെ പറയുന്നു. എല്‍ഡിഎഫ് 54 മുതല്‍ 59 വരെ സീറ്റുകളില്‍ വിജയിച്ചേക്കാമെന്നും സര്‍വെ പറയുന്നു.

കേരളത്തിലെ 18 നിയോജകമണ്ഡലങ്ങളിലെ 4, 300 വോട്ടര്‍മാരെ പങ്കെടുപ്പിച്ചു കൊണ്ടാണ് ഇന്ത്യാ ടുഡെ സര്‍വെ തയാറാക്കിയത്. ഏപ്രില്‍ 17നും 26നും ഇടയ്ക്കാണ് ഇന്ത്യാ ടുഡെ സര്‍വെ നടത്തിയത്.

ബംഗാളില്‍ വീണ്ടും ഇടതുമുന്നണി

ബംഗാളിലെ ആകെയുള്ള 294 സീറ്റുകളില്‍ 150 മുതല്‍ 165 സീറ്റുകള്‍ നേടി ഇടതുമുന്നണി അധികാരം നിലനിര്‍ത്തുമെന്നാണ് ഇന്ത്യാ ടുഡെ സര്‍വെ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യത്തിന് 120 മുതല്‍ 135 സീറ്റുകള്‍ വരെ കിട്ടാം.

145 മുതല്‍ 155 വരെ സീറ്റുകള്‍ നേടാനെ ഇടതുമുന്നണിക്ക് കഴിയുകയുള്ളു എന്നാണ് ഔട്ട്ലുക്ക് സര്‍വെ പറയുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ്- കോണ്‍ഗ്രസ് സഖ്യം 129 മുതല്‍ 139 വരെ സീറ്റുകള്‍ നേടിയേക്കും. ഔട്ട്ലുക്ക് സര്‍വെ പ്രകാരം ബംഗാളില്‍ ഇക്കുറി പൊരിഞ്ഞ പോരാട്ടം നടക്കുമത്രെ.

തമിഴ്നാട്ടില്‍ എഐഎഡിഎംകെ തിരിച്ചുവരുന്നു

ഇന്ത്യാ ടുഡെ അഭിപ്രായ വോട്ടെടുപ്പ് പ്രകാരം തമിഴ്നാട്ടില്‍ എഐഎഡിഎംകെ അധികാരത്തില്‍ തിരിച്ചുവന്നേക്കും. ആകെയുള്ള 234 സീറ്റുകളില്‍ 120 മുതല്‍ 130 സീറ്റുകള്‍ വരെ എഐഎഡിഎംകെ സഖ്യം നേടും. ഡിഎംകെ മുന്നണിക്ക് 105 മുതല്‍ 115 വരെ സീറ്റുകള്‍ ലഭിച്ചേക്കും. എന്നാല്‍ ജയലളിതയുടെ നാമനിര്‍ദേശപത്രിക തള്ളുന്നതിന് മുമ്പാണ് വോട്ടെടുപ്പ് നടത്തിയതെന്നു കൊണ്ട് ഇതില്‍ വ്യത്യാസം വരാമെന്നും സര്‍വെയില്‍ പറയുന്നു.

എഐഎഡിഎംകെയ്ക്ക് കുറച്ചു കൂടി മെച്ചപ്പെട്ട വിജയം ലഭിക്കുമെന്നാണ് ഔട്ട്ലുക്ക് സര്‍വെ തെളിയിക്കുന്നത്. സഖ്യം 165 മുതല്‍ 175 വരെ സീറ്റുകള്‍ നേടിയേക്കും. ഡിഎംകെ മുന്നണി 60മുതല്‍ 65 സീറ്റുകള്‍ വരെ നേടിയേക്കും.

ഔട്ട്ലുക്ക് സര്‍വെ അനുസരിച്ച് ആസാമില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും. കോണ്‍ഗ്രസ് 75 മുതല്‍ 80 സീറ്റുകള്‍ നേടുമ്പോള്‍ എജിപി-ബിജെപി സഖ്യത്തിന് 27 മുതല്‍ 32 സീറ്റുകള്‍ വരെ നേടാനെ കഴിയുകയുള്ളുവെന്നും ഔട്ട്ലുക്ക് സര്‍വെ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+