കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പിന് ഇനി അഞ്ചു ദിവസം മാത്രം. മെയ് പത്ത് വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു, രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പ്രചാരണത്തിന്റെ അവസാന റൗണ്ടിലാണ്.

തിരഞ്ഞെടുപ്പ് ദിവസമായ മെയ് പത്തിനും തലേദിവസവും കേരളത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ കനത്ത ജാഗ്രത പാലിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. മദ്യം, അനധികൃത ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ അതിര്‍ത്തിക്കപ്പുറത്തു നിന്നും കടന്നു വരാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

വോട്ടെടുപ്പ് തടസപ്പെടുത്താനുള്ള സാമൂഹിക വിരുദ്ധശക്തികളുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങളും ചെറുക്കണം. അതിര്‍ത്തി ജില്ലകളിലും പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധശക്തികളെ തടയാനും നടപടി വേണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

23001 പോളിംഗ് സ്റ്റേഷനുകള്‍

23001 പോളിംഗ് സ്റ്റേഷനുകളാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്. പോളിംഗ് സ്റ്റേഷന് ഒന്ന് എന്ന കണക്കില്‍ 23001 ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. തിരുവനന്തപുരം, എറണാകുളം പാര്‍ലമെന്റ് നിയോജക മണ്ഡലങ്ങളില്‍ ഉള്‍പ്പെടുന്ന നിയമസഭാ മണ്ഡലങ്ങളില്‍ ഒഴികെ മറ്റിടങ്ങളില്‍ ഇതാദ്യമായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിക്കുന്നത്.

ഓരോ മണ്ഡലത്തിലേക്കും ആവശ്യമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണത്തില്‍ പത്ത് ശതമാനം മുന്‍കരുതല്‍ എന്ന നിലയ്ക്ക് അധികമായി കരുതും. പോളിംഗ് ആരംഭിച്ച ശേഷം വോട്ടിംഗ് യന്ത്രം എന്തെങ്കിലും കാരണത്താല്‍ പ്രവര്‍ത്തനക്ഷമമാകാത്ത പക്ഷം മെഷീനില്‍ രേഖപ്പെടുത്തിയ വോട്ടുകളുടെ എണ്ണം , മെഷീന്‍ നമ്പര്‍ എന്നിവ പ്രിസൈഡിംഗ് ഓഫീസറുടെ ഡയറിയില്‍ രേഖപ്പെടുത്തി മെഷീന്‍ സീല്‍ ചെയ്ത ശേഷം പുതിയ വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് പോളിംഗ് തുടരുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ പി.ജെ. തോമസ് അറിയിച്ചു.

പുതിയ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച ശേഷവും പോളിംഗ് തുടരുവാനും നിശ്ചിത തീയതിയില്‍ പോളിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാതെയും വന്നാല്‍ പുതിയ മെഷീന്‍ ഉപയോഗിച്ച് റീപോളിംഗ് നടത്തണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ മെയ് 12 ന് റീപോളിംഗ് നടത്തുമെന്ന് പി ജെ തോമസ് അറിയിച്ചു.

പോളിംഗ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X