സുശീലാ ഗോപാലന്റെ രോഗനിലയില്‍ മാറ്റമില്ല
തിരുവനന്തപുരം: മൂന്ന് ദിവസമായി ആശുപത്രിയില്‍ കഴിയുന്ന വ്യവസായമന്ത്രി സുശീലാ ഗോപാലന്റെ രോഗനിലയില്‍ മാറ്റമില്ല.
സുശീലാ ഗോപാലന്റെ ആരോഗ്യനില പൊടുന്നനെ വഷളായതിനെ തുടര്‍ന്നാണ് ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുരോഗബാധിതയാണ് മന്ത്രി. പ്രമേഹവുമുള്ളതുകൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
വിദഗ്ധ ചികിത്സക്കായി നേരത്തെ വിദേശത്ത് പോയിട്ടുള്ള മന്ത്രി വീണ്ടും വിദേശ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications