കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറസ്റു ചെയ്താലും നിരാഹാരം തുടരും: ഉഷ

  • By Super
Google Oneindia Malayalam News

കോഴിക്കോട്: പൊലീസ് അറസ്റുചെയ്താലും മരണംവരെ നിരാഹാരം തുടരുമെന്ന് പി. ഇ. ഉഷ. സര്‍വകലാശാലാ കാമ്പസില്‍ നിരാഹാരം തുടരുന്ന പി.ഇ. ഉഷയെ മെയ് മൂന്ന് വ്യാഴാഴ്ച അറസ്റുചെയ്യാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നു.

എന്നാല്‍ ആവശ്യത്തിന് പൊലീസുകാരില്ലാത്തതിനാല്‍ ഈ നീക്കം നടന്നില്ല. മാത്രമല്ല ഉഷയുടെ സമരസ്ഥലത്ത് അനുഭാവികളായ ധാരാളം വനിതാപ്രവര്‍ത്തകരുള്ളതിനാലും പൊലീസ് നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉഷയുടെ നിരാഹാരം നാലു ദിവസം പിന്നിട്ടു കഴിഞ്ഞു. ഉഷ കൂടുതല്‍ അവശയായിക്കൊണ്ടിരിക്കുകയാണ്. ഉഷയെ രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രിയിലേക്ക് നീക്കേണ്ടി വരുമെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു.

ഉഷയെ ബലപ്രയോഗത്തിലൂടെ ആശുപത്രിയിലേക്ക് നീക്കിയാല്‍ തടയുമെന്ന് സമരക്കാര്‍ മുന്നറിയിപ്പു നല്കിയിരിക്കുന്നതിനാല്‍ പൊലീസുകാര്‍ ഈ നീക്കം ഉപേക്ഷിച്ചിരിക്കുകയാണ്. അതേ സമയം പൊലീസ് അറസ്റുചെയ്താലും താന്‍ മരണം വരെ നിരാഹാരം തുടരുമെന്ന് ഉഷ അറിയിച്ചു. വ്യാഴാഴ്ച രാവിലെ സര്‍വകലാശാലയിലെത്തിയ വൈസ് ചാന്‍സലര്‍ കെ.കെ.എന്‍. കുറുപ്പിനെ സമരക്കാര്‍ തടഞ്ഞു. സര്‍വകലാശാല ഫണ്ട് ദുരുപയോഗപ്പെടുത്തി പ്രകാശനെ അനുകൂലിക്കുന്ന തരത്തില്‍ പത്രപരസ്യം നല്കിയതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഉടനെ പൊലീസുകരെത്തി വിസിയെ സമരക്കാരില്‍ നിന്ന് രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. ഇത് സര്‍വകലാശാലാ വളപ്പില്‍ സംഘര്‍ഷത്തിനിടയാക്കി.

ഉഷസംഭവത്തില്‍ അടിയന്തര തീരുമാനം കൈക്കൊള്ളാന്‍ സര്‍ക്കാരിന് ഫാക്സ് സന്ദേശമയച്ചിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ നടപടിയെടുക്കും. സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതിനു മുന്‍പ് പ്രകാശന്റെ വാദം കൂടി കേള്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വനിതാകമ്മീഷന്‍ ഇതുവരെ ഉഷാകേസില്‍ കൈക്കൊണ്ട നടപടിയെക്കുറിച്ച് വേണമെങ്കില്‍ പ്രകാശന്റെ പ്രതികരണം കൂടി ആരായാമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X