Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഷാറഫ് പ്രസിഡന്റായേക്കും

ലാഹോര്‍: പാകിസ്ഥാന്‍ പട്ടാളമേധാവി ജനറല്‍ പര്‍വേസ് മുഷാറഫ് ആഗസ്ത് 14ന് പാകിസ്ഥാന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തേക്കുമെന്നറിയുന്നു. പാകിസ്ഥാന്‍ ഒബ്സര്‍വര്‍ എന്ന ദിനപത്രമാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പട്ടാള ആസ്ഥാനത്തു നിന്നും പ്രസിഡന്റ് മന്ദിരത്തിലേയ്ക്ക് നീങ്ങുന്നതിനുള്ള നിയമപരവും ഭരണഘടനാപരവുമായ പ്രശ്നങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയായി ഒരു ഉന്നതതല സമിതി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും മുഷറഫിനെ പ്രസിഡന്റായി അവരോധിക്കാനുള്ള തീരുമാനം സമിതി കൈക്കൊണ്ടതായി അറിയുന്നു.

മുഷറഫിനു പുറമെ, ഐഎസ്ഐ ഡയറക്ടര്‍ ജനറല്‍ ലഫ് ജനറല്‍ മഹ്മൂദ്, മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടര്‍ ജനറല്‍ സയ്യിദ് ഷഹാബുദ്ദീന്‍ പിര്‍സാദ എന്നിവരും സംബന്ധിച്ചു. മുഷറഫിനു പ്രസിഡന്റാവാന്‍ വേണ്ട മൂന്ന് ബദല്‍ നിയമ തന്ത്രങ്ങള്‍ തയ്യാറാക്കുവാന്‍ പിര്‍സാദയെ ഏല്പിച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ പ്രാദേശിക സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഉടന്‍ മുഷറഫ് പ്രസിഡന്റാകുമെന്നും പറയുന്നു.

ആഗസ്ത് 14 നു തന്നെ മുഷറഫ് അധികാരമേല്ക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടാളമേധാവിയായിരിക്കുമ്പോള്‍ തന്നെ പ്രസിഡന്റു പദവും കയ്യാളാന്‍ കഴിയുമോ എന്നതിനെപ്പറ്റിയും ആലോചന നടക്കുന്നുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+