കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വന്‍കരാന്തര മിസൈല്‍ പരീക്ഷണത്തിന് ഇന്ത്യ സജ്ജം

  • By Super
Google Oneindia Malayalam News

വാഷിംഗ്ടണ്‍: തങ്ങളുടെ ആദ്യത്തെ വന്‍കരാന്തര മിസൈല്‍ പരീക്ഷിക്കാന്‍ ഇന്ത്യ സജ്ജമായെന്ന് ഒരു അമേരിക്കന്‍ വാരിക റിപ്പോര്‍ട്ട് ചെയ്തു. സൂര്യ അല്ലെങ്കില്‍ അഗ്നി നാല് എന്നോ പേരിട്ടിരിക്കുന്ന ഈ മിസൈലിന് 5,000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

മിസൈലിന്റെ പരിഷ്കൃതരൂപം 2003ല്‍ വിക്ഷേപിക്കും. സൂര്യ രണ്ട് എന്ന് പേരിട്ടിട്ടുള്ള ഈ മിസൈലിന്റെ ദൂരപരിധി 12,000 കിലോമീറ്ററായിരിക്കുമെങ്കിലും ആവശ്യമെങ്കില്‍ 20,000 കിലോമീറ്റര്‍ വരെയാക്കി വര്‍ദ്ധിപ്പിക്കാനും സാധിക്കും. ഇന്ത്യന്‍ പ്രതിരോധ ഗവേഷണ-വികസന സംഘടന(ഡിആര്‍ഡിഒ)യിലെ ഒരു ശാസ്ത്രജ്ഞനെ ഉദ്ധരിച്ചാണ് വാരിക റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ശാസ്ത്രജ്ഞന്‍ ആരെന്ന് വ്യക്തമാക്കിയിട്ടില്ല.

ഇന്ത്യ ഇതിനകം വിജയകരമായി വിക്ഷേപിച്ച അഗ്നിയുടെ പരിഷ്കൃതരൂപമാണ് സൂര്യ. 1994ലാണ് സൂര്യ മിസൈല്‍ പദ്ധതി ഇന്ത്യ തുടങ്ങുന്നത്. അടുത്തിടെ വിക്ഷേപിച്ച ജിഎസ്എല്‍വിയുടെ ക്രയോജനിക് സാങ്കേതിക വിദ്യ തന്നെയാണ് ഈ മിസൈല്‍ പദ്ധതിയുടെ അടിസ്ഥാനം. ഇപ്പോള്‍ 2,000 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ശേഷിയുള്ള അഗ്നിയെ ദ്രവ-ഖര ഇന്ധന സാങ്കേതിക വിദ്യ ഉപയോഗിച്ച് കൂടുതല്‍ വിപുലീകരിച്ചാണ് സൂര്യ മിസൈല്‍ വികസിപ്പിക്കുന്നത്. ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഒരു റോക്കറ്റ് ഉപയോഗിച്ചായിരിക്കും സൂര്യ പരീക്ഷിക്കുന്നത്. 2002ഓടു കൂടി ഈ റോക്കറ്റും ഇന്ത്യ പരിഷ്കരിക്കും - റിപ്പോര്‍ട്ട് പറയുന്നു.

റഷ്യയാണ് ഇന്ത്യക്ക് ക്രയോജനിക് എഞ്ചിന്‍ വിതരണം ചെയ്യുന്നത്. ഈ കരാറിന് 2002 വരെ സാധുതയുണ്ട്. 1998ല്‍ ലഭിച്ച ആദ്യത്തെ ക്രയോജനിക് എഞ്ചിന്‍ ഇന്ത്യയുടെ ഉപഗ്രഹവിക്ഷേപണ വാഹനത്തിനാണ് (ജിഎസ്എല്‍വി) ഉപയോഗിച്ചത്. അടുത്ത ക്രയോജനിക് എഞ്ചിന്‍ സൂര്യ മിസൈല്‍ പദ്ധതിക്കായിരിക്കും ഉപയോഗിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X