കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രചാരണസാമഗ്രികള്‍ നിയമപ്രകാരം: ആന്റണി രാജു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള പോസ്റ്ററുകളും മറ്റും മതിയായ രേഖകളില്ലാതെ അച്ചടിച്ചതാണെന്നു തെളിയിച്ചാല്‍ താന്‍ തിരുവനന്തപുരം വെസ്റ്റിലെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജു.

മറിച്ചാണെങ്കില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം.വി. രാഘവന്‍ രാജി വയ്ക്കുമോയെന്നും ആന്റണി രാജു ചോദിച്ചു. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് തന്റെ പ്രസിദ്ധീകരണങ്ങള്‍ പുറത്തുവന്നത്. എന്തെങ്കിലും പിഴവുണ്ടെങ്കില്‍ തന്നെ അതു സാങ്കേതികമാണ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി. രാഘവന്‍ പുറത്തിറക്കിയ നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്ന് ആന്റണി രാജു ആരോപിച്ചു. ഇതേപ്പറ്റി തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിട്ടുണ്ട്.

സമനില തെറ്റിയ രാഘവന്‍ തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാനും വര്‍ഗീയ വികാരങ്ങള്‍ ഇളക്കിവിടാനുമാണ് ശ്രമിക്കുന്നതെന്ന് ആന്റണിരാജു പ്രസ്താവിച്ചു. തന്റെ പ്രചാരണബോര്‍ഡുകളും പോസ്റ്ററുകളും നശിപ്പിച്ചു. വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്ന രാഘവന്‍ ജനങ്ങളോട് മാപ്പു പറയണമെന്നും ആന്റണി രാജു ആവശ്യപ്പെട്ടു.

സിപിഎം തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതായും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ആന്റണി രാജുവിന്റെ പോസ്റ്ററുകളും മറ്റും അച്ചടിക്കുന്നത് കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ നിന്നാണെന്നും കാണിച്ച് എം.വി. രാഘവന്‍ തിരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X