അയോധ്യ: സര്‍ക്കാര്‍ വിജ്ഞാപനമിറക്കണം
കോഴിക്കോട്: അയോധ്യാ കേസില്‍ 21 പേര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിവെക്കാന്‍ കോടതി വിധിച്ചതിനു പിന്നില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അലംഭാവമാണെന്ന് സിപിഐ അഖിലേന്ത്യാ സെക്രട്ടറി എ.ബി.ബര്‍ദാന്‍ പറഞ്ഞു.
നിയമനടപടി തുടരുന്നതിനായി ഉടന്‍തന്നെ പുതിയ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്നാഥ് സര്‍ക്കാര്‍ പ്രശ്നത്തെ കൈകാര്യം ചെയ്യുന്ന രീതിയെ അദ്ദേഹം അപലപിച്ചു.
അയോധ്യാക്കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തില്‍ ആവശ്യമായ തിരുത്ത് വരുത്തുന്നതുവരെ കേന്ദ്രമന്ത്രിമാരായ എല്‍.കെ.അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാഭാരതി എന്നിവര്‍ക്കെതിരായ നിയമവിചാരണ നിര്‍ത്തിവെക്കാന്‍ സിബിഐ പ്രത്യേക കോടതിയാണ് മെയ് നാല് വെള്ളിയാഴ്ച ഉത്തരവിട്ടത്.
കോഴിക്കോട് പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബര്‍ദാന്‍. 21 പേര്‍ക്കെതിരായ നിയമനടപടി സാങ്കേതിക പ്രശ്നങ്ങള്‍ കാരണമാണ് നിര്‍ത്തിവെച്ചതെന്നും പത്രങ്ങളിലെ തലക്കെട്ടുകളില്‍ കണ്ടതുപോലെ ഇവര്‍ക്കെതിരായ കേസ് ഒഴിവാക്കി എന്ന് അര്‍ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ മിസൈല്‍ പ്രതിരോധ സംവിധാനത്തെ കുറിച്ചുള്ള യുഎസ് പ്രഖ്യാപനത്തെ മറ്റ് പാര്‍ട്ടികളുമായി ആലോചിക്കാതെ വാജ്പേയി സര്‍ക്കാര്‍ സ്വാഗതം ചെയ്തതിനെ ബര്‍ദാന്‍ അപലപിച്ചു.












Click it and Unblock the Notifications