Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളാ ബിഎസ്സി ഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: കേരളത്തിലെ സര്‍വകലാശാലകളുടെ ചരിത്രത്തിലാദ്യമായി മെയ് മാസത്തില്‍ ബിഎസ്സി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. കഴിഞ്ഞ മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ നടന്ന ബിഎസ്സി പരീക്ഷയില്‍ ഭൂരിപക്ഷം റാങ്കുകളും പെണ്‍കുട്ടികള്‍ക്കുതന്നെ.

11 വിഷയങ്ങളിലായി നല്കിയ പന്ത്രണ്ടു റാങ്കുകളില്‍ മൂന്നെണ്ണം കൊല്ലം എസ്എന്‍ വനിതാ കോളേജും രണ്ടു റാങ്കുകള്‍ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജും നേടി.പന്ത്രണ്ടു റാങ്കുകളില്‍ പത്തും ആണ്‍കുട്ടികള്‍ക്കാണ്. പരീക്ഷയെഴുതിയ 6215 പേരില്‍ 93.17 ശതമാനം പേരും വിജയിച്ചു. 4511 പേര്‍ക്കു ഫസ്റ് ക്ലാസ്സും 958 പേര്‍ക്ക് സെക്കന്റ് ക്ലാസും ലഭിച്ചു.

വിവിധ വിഷയങ്ങളിലെ റാങ്കുകാരും കോളേജും മാര്‍ക്കും ഇനി പറയുന്നു: മാത്സ്: എസ്. ശ്രീദേവി 994 മാര്‍ക്ക് , ഗവ. വിമന്‍സ് കോളേജ്, ഫിസിക്സ്: രാജി എസ്. ശങ്കര്‍ 975 മാര്‍ക്ക് ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജ് , സ്റാറ്റിസ്റിക്സ്: എം. വിനിഷ 931 കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, പോളിമര്‍ കെമിസ്ട്രി : എ. ആശ 966 എം.എം.എന്‍.എസ്.എസ് കോളേജ് , കൊട്ടിയം. ബയോകെമിസ്ട്രി: അര്‍ച്ചന. ആര്‍. നായര്‍ 954 കാര്യവട്ടം ഗവ. കോളേജ്. ബോട്ടണി(രണ്ടു പേര്‍ക്ക് റാങ്ക്) 1. വൈ. സരിക ടി.കെ.എം. ആര്‍ട്സ് കോളേജ് കൊല്ലം 2. കെ.എന്‍. ഉഷ, എസ്എന്‍ വനിതാ കോളേജ് കൊല്ലം 964 മാര്‍ക്ക്. സുവോളജി: സുബോജ് ബേബിക്കുട്ടി 953 പന്തളം എന്‍എസ്എസ് കോളേജ് . ഹോംസയന്‍സ്: സുനിതാ മോഹന്‍ ദാസ് 927 മാര്‍ക്ക് കൊല്ലം എസ്എന്‍ വനിത. ജ്യോഗ്രഫി: എം.എസ്. സരന്‍ 891 മാര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് തിരുവനന്തപുരം.

ഏറ്റവും കൂടിയ വിജയശതമാനം എല്ലാവരും വിജയിച്ച ജിയോളജിയിലാണ്. പരീക്ഷാഫലം എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+