ചേര്‍ത്തലയില്‍ 2500 വോട്ടര്‍മാരെ ഒഴിവാക്കി
ചേര്‍ത്തല: എ.കെ.ആന്റണി മത്സരിക്കുന്ന ചേര്‍ത്തലയില്‍ 2500ലേറെ വോട്ടര്‍മാരെ വോട്ടേഴ്സ് ലിസ്റില്‍ നിന്ന് ഒഴിവാക്കിയെന്ന് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.
മെയ് അഞ്ച് ശനിയാഴ്ച ചേര്‍ത്തലയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യുഡിഎഫ് ഭാരവാഹികള്‍ പരാതി ഉയര്‍ത്തിയത്. വോട്ടേഴ്സ് ലിസ്റില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരില്‍ ഏറെ പേരും തിരിച്ചറിയല്‍ കാര്‍ഡ് കിട്ടിയിട്ടുള്ളവരാണ്. പരാതി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞുവെക്കുന്നതായും അവര്‍ ആരോപിച്ചു.












Click it and Unblock the Notifications