കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി രാമകൃഷ്ണപിള്ളയ്ക്ക് പിഴ

  • By Staff
Google Oneindia Malayalam News

കൊല്ലം: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി.പി. രാമകൃഷ്ണപിള്ളയ്ക്ക് പിഴ. ചവറ നിയോജകമണ്ഡലത്തിലെ മൂന്നു സ്ഥാനാര്‍ത്ഥികള്‍ക്കും പിഴ ചുമത്തിയിട്ടുണ്ട്. ചവറ മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറും കൊല്ലം ജില്ലാ സബ് കലക്ടറുമായ ബി. അശോക് ആണ് മെയ് അഞ്ച് ശനിയാഴ്ച പിഴ വിധിച്ചത്.

സര്‍ക്കാര്‍ സ്ഥപനത്തിന്മേലും പൊതുസ്ഥലത്തും പോസ്ററുകള്‍ ഒട്ടിയ്ക്കുകയും ബാനറുകള്‍ കെട്ടുകയും ചെയ്തതിനാണ് പിഴ ചുമത്തിയത്. മന്ത്രി വി.പി. രാമകൃഷ്ണപിള്ളയ്ക്ക് 1013 രൂപയാണ് പിഴ. ബേബിജോണിന്റെ മകനും ചവറ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഷിബു ബേബി ജോണിന് 999 രൂപ പിഴ വിധിച്ചിട്ടുണ്ട്. ജി. ഹരിയ്ക്ക് 490 രൂപയാണ് പിഴ .

ചവറയിലെ വിവിധ സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുകൊണ്ട് പോസ്റുകളും ബാനറുകളും കണ്ടതിനെ തുടര്‍ന്ന് റിട്ടേണിംഗ് ഓഫീസര്‍ അതത് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് താക്കീത് നല്കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പു നല്കിയിട്ടും പോസ്ററുകളും ബാനറുകളും നീക്കാന്‍ ആരും തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പിഴ വിധിച്ചത്. മെയ് ഏഴിനകം പിഴയടച്ചില്ലെങ്കില്‍ കടുത്ത നടപടികള്‍ എടുക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X