ലത്തീന്‍ കത്തോലിക്കാ ഐക്യവേദി യുഡിഎഫിനൊപ്പം
തിരുവനന്തപുരം: നിയമസഭാതിരഞ്ഞെടുപ്പില്‍ ലത്തീന്‍ കത്തോലിക്കാ ഐക്യവേദി യുഡിഎഫിന് പിന്തുണ നല്‍കുമെന്ന് വേദി പ്രസിഡന്റ് അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ് അറയിച്ചു. സമുദായത്തിന്റെ ആവശ്യങ്ങള്‍ നടപ്പാക്കാമെന്ന് യുഡിഎഫ് ഉറപ്പു നല്‍കുകയും അവ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുള്ളതിനാലാണ് ഇതെന്ന് വേദി പ്രസിഡന്റ് പറഞ്ഞു.
സ്ഥാനാര്‍ത്ഥിനിര്‍ണയത്തിലും യുഡിഎഫ് ലത്തീന്‍ സമുദായത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങളുടെ ആവശ്യങ്ങളുന്നയിച്ചു നല്‍കിയ നിവേദനത്തിനു മറുപടി നല്‍കാന്‍ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ലെന്ന് വേദി കുറ്റപ്പെടുത്തി.
ലത്തീന്‍ കത്തോലിക്കരെയും മത്സ്യത്തൊഴിലാളികളേയും സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നു. കടലോര പുറമ്പോക്കു ഭൂമിയില്‍ കഴിയുന്നവര്‍ക്ക് പട്ടയം നല്‍കാനോ അവരെ പുനരധിവസിപ്പിക്കാനോ തയ്യാറായില്ല. മത്സ്യഫെഡിലെ അഴിമതിയെത്തുടര്‍ന്ന് മത്സ്യമേഖലയിലും കാര്യമായ പ്രവര്‍ത്തനങ്ങളുണ്ടായില്ല.-വേദി ആരോപിക്കുന്നു.












Click it and Unblock the Notifications