വരണാധികാരിയുടെ പ്രവൃത്തി നിയമാനുസൃതം
തിരുവനന്തപുരം: മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. വിജയകുമാറിന്റെ പോസ്ററുകള്‍ പിടിച്ചെടുത്ത മണ്ഡലം വരണാധികാരിയുടെ നടപടി നിയമാനുസൃതമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍.
പോസ്ററുകളില്‍ അച്ചടിക്കുന്ന പ്രസിന്റെ പേര് വയ്ക്കണമെന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പി. ജെ. തോമസ് മെയ് അഞ്ച് ശനിയാഴ്ച വ്യക്തമാക്കി. എത്ര പോസ്ററുകളാണ് മൊത്തം അച്ചടിക്കുന്നതെന്നും എല്ലാ കോപ്പികളിലും രേഖപ്പെടുത്തിയിരിക്കണം.
ഓഡിയോ വിഷ്വല്‍ ആന്‍ഡ് റിപ്രോഗ്രാഫിക് സെന്ററില്‍ നിന്നും പിടിച്ചെടുത്ത പോസ്ററുകളില്‍ ചന്ദ്രാ പ്രസ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പോസ്ററുകളില്‍ കാണിച്ചിരിക്കുന്ന എണ്ണത്തില്‍ കൂടുതല്‍ അച്ചടിച്ചുവെന്നും തെളിഞ്ഞിട്ടുണ്ട്. വരണാധികാരിക്കെതിരെ തനിക്ക് ഇതുവരെ പരാതിയൊന്നും കിട്ടിയിട്ടില്ലെന്നും തോമസ് വ്യക്തമാക്കി.












Click it and Unblock the Notifications