കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളിക്കടത്ത്: പ്രധാനകണ്ണിയെ തിരയുന്നു

  • By Super
Google Oneindia Malayalam News

കൊച്ചി: അഞ്ചുകോടി രൂപയുടെ വെള്ളി കള്ളക്കടത്തിനു പിന്നിലെ പ്രധാനകണ്ണിയെ കസ്റംസ് തിരയുന്നു. കൊച്ചി സ്വദേശിയായ ആര്‍.കെ.മേനോനെയാണ് കസ്റംസ് അന്വേഷിക്കുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റംസ് അറസ്റ് ചെയ്തിട്ടുണ്ട്. കൊച്ചി സ്വദേശിയായ രാജഗോപാലന്‍ നായരും ക്ലിയറിംഗ് ഏജന്റുമാരായ വി.എ. മേരിദാസ് (36), റോമിയോ ഫെര്‍ണാണ്ടസ് (40) എന്നിവരുമാണ് കസ്റംസിന്റെ പിടിയിലായത്. മുംബൈ അധോലോകവുമായി ബന്ധമുള്ള രാജഗോപാലന്‍നായര്‍ കസ്റംസിന്റെ സുരക്ഷയോടെ ആശുപത്രിയിലാണ്.

ആര്‍.കെ.മോനോനെ പിടികൂടിയാല്‍ മാത്രമേ കള്ളക്കടത്തിന് പിന്നിലുള്ള യഥാര്‍ഥ ശക്തികളെ കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്നാണ് കസ്റംസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മോനോനും രാജഗോപാലന്‍നായരും ചേര്‍ന്ന് ആരംഭിച്ച ജെറിമെറി എക്സ്പോര്‍ട്സ് കമ്പനിയുടെ പേരിലാണ് വെള്ളിക്കട്ടികള്‍ വന്നത്. എന്നാല്‍ ആരാണ് ഇതയച്ചതെന്ന കാര്യം അവ്യക്തമായി നിലനില്‍ക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X