സുശീലാ ഗോപാലന്‍ അപകടനില തരണംചെയ്തു
തിരുവനന്തപുരം: നാല് ദിവസമായി ആശുപത്രിയില്‍ കഴിയുന്ന വ്യവസായമന്ത്രി സുശീലാ ഗോപാലന്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യനില മെയ് അഞ്ച് ശനിയാഴ്ച വളരെയധികം മെച്ചപ്പെട്ടിട്ടുണ്ട്.
എന്നാല്‍ സന്ദര്‍ശരെ ആരെയും അനുവദിക്കുന്നില്ല. ഒരാഴ്ച കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് ഡോക്ടര്‍ അറിയിച്ചു. സുശീലാ ഗോപാലന്റെ ആരോഗ്യനില പൊടുന്നനെ വഷളായതിനെ തുടര്‍ന്നാണ് ഉത്രാടം തിരുനാള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുരോഗബാധിതയാണ് മന്ത്രി. പ്രമേഹവുമുള്ളതുകൊണ്ട് ശസ്ത്രക്രിയ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.
വിദഗ്ധ ചികിത്സക്കായി നേരത്തെ വിദേശത്ത് പോയിട്ടുള്ള മന്ത്രി വീണ്ടും വിദേശ സന്ദര്‍ശനം നടത്താന്‍ ഒരുങ്ങിയിരുന്നെങ്കിലും പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.












Click it and Unblock the Notifications