തൂക്കുനിയമസഭ വരും: വെങ്കയ്യ
തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും ഭൂരിപക്ഷമുണ്ടാവുകയില്ലെന്നും തൂക്കുനിയമസഭയായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.
ഇതാദ്യമായി കേരള നിയമസഭയിലെത്തുന്ന ബിജെപി അംഗങ്ങള്‍ക്കായിരിക്കും നിര്‍ണായക പങ്കെന്ന് അദ്ദേഹം പറഞ്ഞു. മെയ് അഞ്ച് ശനിയാഴ്ച തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയതായിരുന്നു വെങ്കയ്യ.
ബിജെപിയ്ക്കെതിരെ ധാരണയിലെത്തിയ കോണ്‍ഗ്രസും സിപിഎമ്മും നിഴല്‍യുദ്ധം നടത്തുകയാണ്. ബിജെപിയുമായി എതിരാളികള്‍ക്ക് ധാരണയുണ്ടെന്ന് പ്രചരിപ്പിച്ച് വോട്ടുനേടുകയാണ് രണ്ടു മുന്നണികളും ചെയ്യുന്നതെന്ന് വെങ്കയ്യ കുറ്റപ്പെടുത്തി.
വിമാനത്താവളത്തിലെത്തിയ മന്ത്രിയെ വിഐപി കുളിമുറി ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞത് കുറെ സമയം പ്രശ്നമുണ്ടാക്കി. സോണിയാഗാന്ധി വരുന്നതിന് തൊട്ടു മുമ്പായിരുന്നു വെങ്കയ്യ വിമാനമിറങ്ങിയത്. സോണിയക്കു വേണ്ടി ലോഞ്ചിലെ സൗകര്യങ്ങള്‍ സജ്ജമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ മന്ത്രിയെ അറിയിച്ചു.
ഇതുകേട്ട് മന്ത്രിയുടെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ ക്ഷുഭിതരാവുകയും വിമാനത്താവള ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി പ്രശ്നം പരിഹരിക്കുകയും മന്ത്രിയെ കുളിമുറിയിലേക്ക് ആനയിക്കുകയും ചെയ്തു.












Click it and Unblock the Notifications