ഓക്സ്ഫോര്‍ഡ് ഇന്റര്‍നെറ്റ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്നു
ലണ്ടന്‍: ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് സര്‍വകലാശാല ഇന്റര്‍നെറ്റ് ഗവേഷണത്തിനായി ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങും. ബൗദ്ധിക സ്വത്തവകാശം, ഇന്റര്‍നെറ്റ് സുരക്ഷിതത്വം തുടങ്ങിയ മേഖലകളിലുള്ള ഗവേഷണമായിരിക്കും ഇന്‍സ്റിറ്റ്യൂട്ടില്‍ നടക്കുക. സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കോളിന്‍ ലൂക്കാസ് അറിയിച്ചതാണ് ഇക്കാര്യം.
ബ്രിട്ടനിലെ കോടീശ്വരിമാരിലൊരാളായ സ്റെഫാനി ഷേര്‍ളി മേധാവിയായ ഷേര്‍ളി ഫൗണ്ടേഷനാണ് ഇന്‍സ്റിറ്റ്യൂട്ടിനു വേണ്ടി കൂടുതല്‍ പണം ചെലവാക്കുന്നത് - ഒരു കോടി പൗണ്ട്. ഇംഗ്ലണ്ടില്‍ ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നല്‍കുന്ന കൗണ്‍സില്‍ 50 ലക്ഷം പൗണ്ട് നല്‍കും.
ലോകത്താകമാനമുള്ള ഇന്റര്‍നെറ്റ് വിദഗ്ധരെ ഇന്‍സ്റിറ്റ്യൂട്ടിലെത്തിക്കും. വിവിധ മേഖലകളില്‍ ഗവേഷണം ചെയ്തു കൊണ്ടിരിക്കുന്നവരും ഇന്‍സ്റിറ്റ്യൂട്ടില്‍ ക്ലാസുകളെടുക്കുന്നുണ്ട്.












Click it and Unblock the Notifications