മാര്‍പ്പാപ്പ മുസ്ലിം പള്ളി സന്ദര്‍ശിക്കുന്നു
ഡമാസ്കസ്: പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ മെയ് അഞ്ച് ശനിയാഴ്ച സിറിയയിലെത്തി. മെയ് അഞ്ച് ഞായറാഴ്ച അദ്ദേഹം ഡമാസ്കസിലെ പ്രശസ്ത ഇസ്ലാമിക പള്ളി സന്ദര്‍ശിക്കുന്നതോടെ മാര്‍പ്പാപ്പ ചരിത്രത്താളില്‍ സ്ഥാനം പിടിക്കും.
ഏതെങ്കിലും ഒരു മുസ്ലിം പള്ളി സന്ദര്‍ശിക്കുന്ന ആദ്യ പോപ്പ് എന്ന പേരിന് ഉടമയാകും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ. ഡമാസ്കസിലെ പ്രശസ്തമായ ഉമയ്യദ് മോസ്ക് ആണ് അദ്ദേഹം സന്ദര്‍ശിക്കുക.
ക്രിസ്ത്യാനികളും മുസ്ലിങ്ങളും തമ്മിലുള്ളസൗഹൃദം ഊട്ടിയുറപ്പിക്കലാണ് മാര്‍പ്പാപ്പയുടെ നാലു ദിവസത്തെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. ഭയം വിശ്വാസമായിത്തീരുകയും അവജ്ഞ പരസ്പര ബഹുമാനമായിത്തീരുകയും ചെയ്യുന്നതോടെ അന്യോന്യമുള്ള സംഭാഷണത്തിന് വഴിയൊരുങ്ങുമെന്ന് ഡമാസ്കസ് വിമാനത്താവളത്തില്‍ വന്നിറങ്ങിയ പോപ്പ് പറഞ്ഞു. .












Click it and Unblock the Notifications