അസമില്‍ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ രൂക്ഷം
ഗുവാഹത്തി: മെയ് പത്ത് വ്യാഴാഴ്ച നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കേ അസമില്‍ തിരഞ്ഞെടുപ്പ് അക്രമങ്ങള്‍ രൂക്ഷമായി. മെയ് അഞ്ച് ശനിയാഴ്ച രാത്രി യുണൈറ്റഡ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം (ഉള്‍ഫ) എന്ന ഭീകരസംഘടനയുടെ നാലു പ്രവര്‍ത്തകര്‍ സുരക്ഷാസൈനികരുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
ഇതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അക്രമങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 52 ആയി. മെയ് നാല് വെള്ളിയാഴ്ച രണ്ടു വ്യത്യസ്ത സംഭവങ്ങളിലായി ആറ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനായി ഉള്‍ഫ രൂപം കൊടുത്ത പ്രത്യേകസംഘത്തില്‍ പെട്ട ഭീകരരാണ് ശനിയാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതെന്ന് സൈനിക അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications