തെഹല്‍ക എഡിറ്റര്‍ക്കെതിരേ വധശ്രമം
ദില്ലി: തെഹല്‍ക ഡോട്ട് കോമിന്റെ മാനേജിംഗ് ഡയറക്ടറും എഡിറ്ററുമായ തരുണ്‍ തേജ്പാലിനെ വധിക്കാനുള്ള പാക്ചാരസംഘടനയുടെ ശ്രമം ദില്ലി പൊലീസ് തകര്‍ത്തു . മെയ് ആറ് ഞായറാഴ്ചയാണ് വിവാദമായ പുറത്തു കൊണ്ടുവന്ന തരുണ്‍ തേജ്പാലിനെ വധിക്കാനുള്ള പാക്ചാരസംഘടനയായ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിന്റെ (ഐ എസ് ഐ ) ശ്രമം തകര്‍ത്തത്.
ഐഎസ്ഐ ഏര്‍പ്പെടുത്തിയ ആറ് വാടകക്കൊലയാളികള്‍ പൊലീസ് പിടിയിലായി. ഇവരില്‍ നിന്ന് എ കെ -47 തോക്ക് ഉള്‍പ്പെടെയുള്ളആയുധങ്ങള്‍ പിടിച്ചെടുത്തു. കൊലയാളി സംഘം സഞ്ചരിച്ചിരുന്ന ടാറ്റ സഫാരി വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തേജ്പാലിനെ വധിക്കാനായി ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഐഎസ്ഐ വാടകയ്ക്കെടുത്തവരാണ് പിടിയിലായ സംഘം.
തെഹല്‍കാ ആയുധക്കോഴ വെളിപ്പെടുത്തലുകളെത്തുടര്‍ന്ന് തരുണ്‍ തേജ്പാലിനെ വധിക്കാന്‍ ചില ദേശവിരുദ്ധശക്തികള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് തേജ്പാലിന് ഇസഡ് കാറ്റഗറിയിലുള്ള സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications