നിയമസഭയില്‍ അംഗത്വം നേടുക ലക്ഷ്യം
തൃശൂര്‍: കേരളാനിയമസഭയില്‍ ഒരംഗത്വം നേടുകയെന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ. അദ്വാനി. മെയ് ആറ് ഞായറാഴ്ച തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പ്രചരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്വാനി.
ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യതയുള്ള പാര്‍ടിയാണ് ബിജെപി. ഈ വിശ്വാസ്യതയാണ് ബിജെപിയുടെ വളര്‍ച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു. മുമ്പ് മധ്യപ്രദേശിലും മഹാരാഷ്ട്രയിലും സിപിഎം ശക്തമായിരുന്നു. ഇപ്പോള്‍ സിപിഎം അവിടെ ഒരു ശക്തിയേയല്ല. കേരളത്തിലും അത് തന്നെ സംഭവിക്കും- അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും തടസം നില്ക്കുന്നത് ഇവിടത്തെ രണ്ടു മുന്നണികളാണ്. എല്‍ഡിഎഫും യുഡിഎഫും. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ ജില്ലയില്‍ മത്സരിക്കുന്ന 12 ബിജെപി സ്ഥാനാര്‍ത്ഥികളേയും അദ്വാനി യോഗത്തില്‍ പരിചയപ്പെടുത്തി. യോഗത്തില്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അധ്യക്ഷനായിരുന്നു.












Click it and Unblock the Notifications