എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ആക്രമിച്ചു
കണ്ണൂര്‍: നിയോജകമണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കാസിം ഇരിക്കൂറിന്റെ കാറിന് നേരെ ഒരു സംഘം അക്രമികള്‍ കല്ലെറിഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ചെന്ന എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ. പി. സഹദേവനെയും സിപിഎം ഏരിയാ സെക്രട്ടറി വയക്കാടി ബാലകൃഷ്ണനെയും ഒരു സംഘം മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ നിയോജകമണ്ഡലത്തില്‍ എല്‍ഡിഎഫ് മെയ് ആറ് ഞായറാഴ്ച ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
മെയ് അഞ്ച് ശനിയാഴ്ചയാണ് അക്രമങ്ങള്‍ നടന്നത്. സിപിഎം പ്രവര്‍ത്തകരായ അനില്‍കുമാര്‍, ഭാസ്ക്കരന്‍, സലിം എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ നേതാക്കളെയും പ്രവര്‍ത്തകരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാരാണ് അക്രമത്തിന് പിന്നിലെന്ന് എല്‍ഡിഎഫ് ആരോപിച്ചു.












Click it and Unblock the Notifications