കാഞ്ഞങ്ങാട്ട് സിപിഎം-ബിജെപി സംഘട്ടനം
കാഞ്ഞങ്ങാട്: കരിന്തളത്ത് സിപിഎം ബിജെപി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സിപിഎമ്മുകാര്‍ക്കും രണ്ട് ബിജെപിക്കാര്‍ക്കും വെട്ടേറ്റു.
മെയ് അഞ്ച് ശനിയാഴ്ചയാണ് അക്രമം നടന്നത്. കരിന്തളം ബസ് സ്റോപ്പിന് സമീപം വച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ബിജെപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയായിരുന്നു. സിപിഎം കോയിത്തട്ട ബ്രാഞ്ച് സെക്രട്ടറി വി. നാരായണന്‍, മുക്കട ബ്രാഞ്ച് സെക്രട്ടറി ടി. വി. രാജന്‍, ഡിവൈഎഫ്ഐ പള്ളിപ്പാറ യൂണിറ്റ് സെക്രട്ടറി പി. സതീശന്‍, ബിജെപി പ്രവര്‍ത്തകരായ കുമാരന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്.
സിപിഎം പ്രവര്‍ത്തകരെ ബിജെപിക്കാര്‍ വടിവാളും കമ്പിപ്പാരയുമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണവിവരം അറിഞ്ഞ് ക്ഷുഭിതരായ സിപിഎം പ്രവര്‍ത്തകര്‍ ബൈക്കില്‍ പോവുകയായിരുന്ന ബിജെപി പ്രവര്‍ത്തരായ കുമാരനെയും കൃഷ്ണകുമാറിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. കരിമ്പില്‍ രാജഗോപാലിന്റെ ജീപ്പും സിപിഎം പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു.
പരിക്കേറ്റവരെ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 10 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കരിന്തളത്ത് ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.












Click it and Unblock the Notifications