നുണബോംബ്: അബുദാബി വിമാനം വൈകി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശം കാരണം എയര്‍ ഇന്ത്യയുടെ അബുദാബി വിമാനം രണ്ട് മണിക്കൂര്‍ വൈകി.
മെയ് അഞ്ച് ശനിയാഴ്ച വൈകുന്നേരം 5.15ന് പുറപ്പെടേണ്ടിയിരുന്ന എ. ഐ 923 വിമാനമാണ് നുണബോംബ് മൂലം വൈകിയത്. വിമാനത്താവളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ആരോ ഫോണ്‍ വഴി അധികൃതരെ അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ബോംബ് സ്ക്വാഡെത്തി തീവ്ര പരിശോധന നടത്തിയപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. ബോബ് ഭീഷണി യാത്രക്കാരെയും ബന്ധുക്കളെയും പരിഭ്രാന്തിയിലാഴ്ത്തി.












Click it and Unblock the Notifications