ഉഷപ്രശ്നം ഒത്തുതീര്‍ന്നേക്കും
കോഴിക്കോട്: തന്നെ അധിക്ഷേപിച്ച സര്‍വകലാശാല ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പി.ഇ. ഉഷ നടത്തിവരുന്ന സമരം ഒത്തുതീര്‍പ്പായേക്കും. പ്രശ്നം ഒത്തുതീര്‍ക്കാന്‍ ചര്‍ച്ചനടത്തിയാല്‍ താന്‍ സമരം അവസാനിപ്പിക്കാന്‍ തയ്യാറാണെന്ന് ഉഷ അറിയിച്ച സാഹചര്യത്തിലാണിത്.
മാത്രമല്ല ഉഷയ്ക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രകാശനെതിരെ സര്‍ക്കാര്‍ പത്തു ദിവസത്തിനുള്ളില്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി മെയ് നാല് വെള്ളിയാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ പ്രശ്നം ചര്‍ച്ചചെയ്യാന്‍ ഒരു പ്രതിനിധിയെ അയക്കാന്‍ തീരുമാനിച്ചതായി അറിയുന്നു.
അതേ സമയം ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന ഉഷയുടെ ആരോഗ്യനില തീരെ മോശമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ഉഷയുടെ നിരാഹാരസമരം ഏഴാം ദിവസത്തിലേക്ക് കടക്കുകയാണ്. മെഡിക്കല്‍ കോളേജിലെത്തിയിട്ടും ഉഷ നിരാഹാരം തുടരുകയാണ്. ഈ നിലക്ക് പോയാല്‍ ഉഷയ്ക്ക് നിര്‍ബന്ധിച്ച് ഡ്രിപ്പ് നല്‍കേണ്ടി വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍: രജിസ്ട്രാര്‍
അതേ സമയം ഉഷാപ്രശ്നത്തില് ഇനി തീരുമാനമെടുക്കേണ്ടത് സര്‍വകലാശാലയല്ല, സര്‍ക്കാരാണ് എന്ന വിശദീകരണവുമായി സര്‍വകലാശാല രജിസ്ട്രാര്‍ വാര്‍ത്താക്കുറിപ്പിറക്കി.
പി.ഇ. ഉഷയെ ബസില്‍ പീഡിപ്പിച്ചത് പാലക്കാട് പറളി സ്വദേശി രമേശന് എന്ന ആര്‍ഇസിയിലെ ദിവസക്കൂലിക്കാരനാണ്. എന്നാല്‍ സര്‍വകലാശാലാ കേന്ദ്രത്തില്‍ ഉഷയ്ക്കെതിരെ അപവാദം പ്രചരിപ്പിച്ച പ്രകാശനെതിരായ ഉഷയുടെ പരാതി ലഭിച്ചയുടന്‍ സര്‍വകലാശാല ഇതിന്മേല് നടപടിയെടുത്തിരുന്നു. എന്നാല്‍ പ്രകാശന് നടത്തിയെന്നു പറയുന്ന പീഡനം ജോലിസ്ഥലത്തു സ്ത്രീയ്ക്ക് എതിരെ നടക്കുന്ന പീഡനത്തെക്കുറിച്ചുള്ള സുപ്രീംകോടതി വിധിയുടെ പരിധിയില്‍ ഈ കേസ് വരികയില്ലെന്ന് കണ്ടെത്തി. ഈ അന്വേഷണ റിപ്പോര്‍ട്ട് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഏകപക്ഷീയമായി അംഗീകരിക്കുകയും ചെയ്തു- വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ഇതിനുശേഷമാണ് അന്വേഷണം നടത്തിയ വനിതാകമ്മീഷന് പ്രകാശനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിനെ പ്രകാശന് ഹൈക്കോടതിയില്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി തുടര്‍നടപടികള്‍ സ്റേ ചെയ്തു. പിന്നീട് സ്റേ നീക്കിക്കൊണ്ട് ഹൈക്കോടതി ഡിവിഷന് ബഞ്ച് വനിതാകമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രകാശനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിനിടെ കേസില്‍ പ്രകാശന്റെ വിശദീകരണം കൂടി കേള്‍ക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനി ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ടത് സര്‍ക്കാരാണ് - രജിസ്ട്രാറുടെ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications