കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോമണ്‍വെല്‍ത്ത് പാകിസ്ഥാനെ പുറത്താക്കിയേക്കും

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: ഒക്ടോബറില്‍ ബ്രിസ്ബേണില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അംഗത്വം റദ്ദാക്കാനും അവര്‍ക്കെതിരെ ഉപരോധം ഏര്‍പ്പെടുത്താനും സാധ്യത. മെയ് ആറ് ഞായറാഴ്ച കോമണ്‍വെല്‍ത്ത് സംഘടനയുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങള്‍ അറിയിച്ചതാണ് ഇക്കാര്യം.

ഒക്ടോബറിനു മുന്‍പ് ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിനുള്ള തീയതി പ്രഖ്യാപിച്ചില്ലെങ്കിലാണ് പാകിസ്ഥാനെതിരെ കോമണ്‍വെല്‍ത്തില്‍ നടപടിയുണ്ടാവുക. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പാകിസ്ഥാന്റെ അംഗത്വം എന്നെന്നേയ്ക്കുമായി റദ്ദാക്കും.- കോണ്‍വെല്‍ത്തിലെ വിദേശകാര്യമന്ത്രിമാരുടെ സംഘടനയായ മിനിസ്റീരിയല്‍ ആക്ഷന്‍ ഗ്രൂപ്പിനെ ഉദ്ധരിച്ചുകൊണ്ട് ഉന്നത വക്താവ് വ്യക്തമാക്കി.

നേരത്തെയും ജനാധിപത്യം പുന: സ്ഥാപിക്കണമെന്ന് പാകിസ്ഥാന് താക്കീത് നല്കിയെങ്കിലും അവരത് ചെവിക്കൊള്ളുന്നില്ലെന്നും വക്താവ് പറയുന്നു. ഇനിയും അവരത് ചെവിക്കൊള്ളുന്നില്ലെങ്കില്‍ കോമണ്‍വെല്‍ത്തില്‍ നിന്ന് അവരുടെ അംഗത്വം എന്നെന്നേയ്ക്കുമായി വെട്ടിക്കളയുമെന്നും ആക്ഷന്‍ ഗ്രൂപ്പ് പറഞ്ഞതായി വക്താവ് വെളിപ്പെടുത്തി.

പാകിസ്ഥനെ ഇപ്പോള്‍തന്നെ കോമണ്‍വെല്‍ത്ത് കൗണ്‍സില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്ക് ഔദ്യോഗിക സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നതില്‍ വിലക്കുണ്ട്. അതേ സമയം കോമണ്‍വെല്‍ത്ത് ഗെയിംസ്, സാംസ്കാരിക പരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കന്നതില്‍ നിരോധനമില്ല. പക്ഷെ അംഗത്വം റദ്ദാക്കിയാല്‍ കോമണ്‍വെല്‍ത്തുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കപ്പെടും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X