സര്‍ക്കാര്‍, ഇന്‍ഫോസിസ് സൈറ്റുകള്‍ തകര്‍ത്തു
ദില്ലി: ഇന്ത്യന്‍ വെബ്സൈറ്റുകളിലേക്ക് വീണ്ടും പാക് ഭേദകരുടെ കൈകടത്തല്‍. വിദേശ കാര്യമന്ത്രാലയത്തിന്റെ ഒരു വെബ്സൈറ്റാണ് ഇപ്പോള്‍ ഭേദകരുടെ ആക്രമണത്തിന് ഇരയായിരിക്കുന്നത്. വെബ്സൈറ്റില്‍ പാകിസ്ഥാന്‍ അനുകൂലവും ഇന്ത്യാവിരുദ്ധവുമായ സന്ദേശങ്ങളും എഴുതിച്ചേര്‍ത്തിട്ടിട്ടുണ്ട്.
വെബ്സൈറ്റ് ഭേദിച്ച കാര്യം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഇപ്പോള്‍ അത് പുനര്‍നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഇന്ത്യാ സര്‍ക്കാരിന്റെ ഒട്ടേറെ സൈറ്റുകള്‍ തകര്‍ക്കുമെന്ന് സന്ദേശത്തില്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.
സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ക്ക് പുറമെ ഐടിരംഗത്തെ ഭീമന്മാരുടെ വെബ്സൈറ്റുകളിലേക്കും ഭേദകര്‍ കടന്നുകയറ്റം തുടങ്ങിക്കഴിഞ്ഞു. പ്രമുഖ സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഇന്‍ഫോസിസിന്റെ ഒരു ബാങ്കിംഗ് സൈറ്റ് മെയ് ഏഴ് തിങ്കളാഴ്ച ഭേദകര്‍ തകര്‍ത്തു.
പക്ഷെ ഈ സൈറ്റ് തകര്‍ത്തതാരാണെന്നതിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സൈറ്റ് നേരിട്ട പ്രശ്നങ്ങള്‍ പരിഹരിക്കാനും ഭേദകര്‍ ആരാണെന്ന് കണ്ടെത്താനും ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞെന്ന് ഇന്‍ഫോസിസ് വക്താക്കള്‍ അറിയിച്ചു.












Click it and Unblock the Notifications