Get Updates
Get notified of breaking news, exclusive insights, and must-see stories!

അസമില്‍ രക്തംചീന്താന്‍ ഐഎസ്ഐ പദ്ധതി

ഗോഹട്ടി: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അസമില്‍ പരമാവധി കലാപമുണ്ടാക്കാന്‍ ഉള്‍ഫയോട് ഐഎസ്ഐ നിര്‍ദേശിച്ചതായി ഉന്നതപൊലീസുദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചു.

രക്തരൂക്ഷിതകലാപമുണ്ടാക്കാനായിരുന്നത്രെ നിര്‍ദേശം. രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഐഎസ്ഐ ഗൂഢാലോചനയുടെ ഭാഗമാണ് ഈ നീക്കമെന്നറിയുന്നു. മെയ് ഏഴ് തിങ്കളാഴ്ചയാണ് വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐ ഈ വിവരം റിപ്പോര്‍ട്ട് ചെയ്തത്.

ഭൂട്ടാനില്‍ നിന്നും സഹായമൊന്നും കിട്ടാതെ വലഞ്ഞിരിക്കുന്ന ഉള്‍ഫയ്ക്ക് ഇത് ജീവന്മരണ പോരാട്ടമാകുമെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ കരുതുന്നത്. ഇപ്പോള്‍ ഉള്‍ഫ ജനങ്ങളില്‍ നിന്നും ഏറെ അകന്നിരിക്കുന്നതിനാല്‍ ഒരു മാറ്റമുണ്ടാക്കാനായിരിക്കും അവര്‍ ശ്രമിക്കുക.

അസമിലെ ചില പ്രദേശങ്ങളില്‍ ഇപ്പോഴും ശക്തിയുള്ള ഉള്‍ഫ മെയ് 10 വ്യാഴാഴ്ച നടക്കുന്ന തിരഞ്ഞെടുപ്പില്‍ ആഞ്ഞടിക്കുമെന്ന് കരുതുന്നതിനാല്‍ കനത്ത സുരക്ഷാ സംവിധാനമാണ് സംസ്ഥാനത്തെങ്ങും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+