ഇന്ദിര പുസ്തകത്തിനേതിരേ മനേക കോടതിയില്‍
ലണ്ടന്‍: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമായ ഇന്ദിര എന്ന പുസ്കത്തിനെതിരേ ഇന്ദിരയുടെ മകന്റെ ഭാര്യയും കേന്ദ്ര സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയുമായ മനേക ഗാന്ധി കോടതിയെ സമീപിക്കുന്നു. ഈയാവശ്യത്തിന് മെയ് ഏഴ് തിങ്കളാഴ്ച അവര്‍ ലണ്ടനിലെത്തി.
ഇന്ദിരയുടെ കര്‍ത്താവ് താകറീന്‍ ഫ്രാങ്കിനെതിരേ മാനനഷ്ടത്തിന് ലണ്ടന്‍ കോടതിയിലാണ് മനേക കേസ് കൊടുക്കുന്നത്. പുസ്തകത്തിലെ ചില ഭാഗങ്ങളില്‍ പുസ്തകരചയിതാവ് ഇന്ദിരാ ഗാന്ധിയെയും തന്റെ ഭര്‍ത്താവ് സഞ്ജയ് ഗാന്ധിയെയും മോശമായി ചിത്രീകരിച്ചിരിക്കുന്നുവെന്നാണ് മനേകയുടെ പരാതി.
പ്രശസ്ത അഭിഭാഷകന്‍ രാജ് പാന്‍ജ്വാനിയാണ് മനേകയ്ക്കു വേണ്ടി കേസ് വാദിക്കുന്നത്.












Click it and Unblock the Notifications