മിഗ് വിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ദില്ലി: വ്യേമാ-നാവികസേനകളുടെ പൂര്‍ണവിജയ് സംയുക്തപരിശീലത്തിനിനിടയില്‍ മിഗ് വിമാനം തകര്‍ന്നുവീണ് പൈലറ്റ് കൊല്ലപ്പെട്ടു.
മെയ് ആറ് ഞായറാഴ്ച രാവിലെ 8.15ന് രാജസ്ഥാനിലെ ബൈക്കനൂര്‍ ജില്ലയിലാണ് സംഭവം.പൈലറ്റ് അജയ് ശര്‍മ അപകടസ്ഥലത്ത് വെച്ചുതന്നെ കൊല്ലപ്പെട്ടുവെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. പരിശീലന സ്ഥലത്തിന്റെ പരിധിക്കുള്ളില്‍ തന്നെയാണ് വിമാനം തകര്‍ന്നത്.
വ്യോമ-നാവികസേനകളുടെ സംയുക്തപരിശീലനം ശനിയാഴ്ചയാണ് ആരംഭിച്ചത്. ഒരു ന്യൂക്ലിയര്‍ പോരാട്ടത്തിനിടയില്‍ എങ്ങിനെ തന്ത്രപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നതില്‍ സൈന്യത്തിന് പരിശീലനം നല്‍കുകയാണ് പൂര്‍ണവിജയ്യുടെ ലക്ഷ്യം.












Click it and Unblock the Notifications